"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം: കപിൽ സിബലടക്കം പ്രക്ഷോഭത്തിൻ്റെ ഭാഗമായി, നേതാക്കൾ കസ്റ്റഡിയിൽ, 3 FIRകൾ രജിസ്റ്റർ ചെയ്തു | Delhi Police

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Delhi Police

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ നടപടികൾ കടുപ്പിച്ച് ഡൽഹി പോലീസ്. വെള്ളിയാഴ്ച നടന്ന വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കുറഞ്ഞത് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പാർലമെന്റ് സ്ട്രീറ്റ്, കണോട്ട് പ്ലേസ് പോലീസ് സ്റ്റേഷനുകളിലാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.(Delhi Police Register Three FIRs As CEC Gyanesh Kumar Protests Continue At Jantar Mantar)

ശനിയാഴ്ചയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ന്യൂഡൽഹിയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനുമതിയില്ലാത്ത യോഗങ്ങൾ, പ്രകടനങ്ങൾ, മുദ്രാവാക്യം വിളികൾ എന്നിവ നിരോധിച്ചിട്ടുണ്ട്. കനത്ത പോലീസ് കാവലും ബാരിക്കേഡുകളും മറികടന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ഐസ (AISA) പ്രസിഡന്റ് നേഹ ബോറ എന്നിവരുടെ നേതൃത്വത്തിൽ പ്രക്ഷോഭകർ വീണ്ടും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തി.

എന്നാൽ, ഇവരടക്കമുള്ള നിരവധിയാളുകളെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. വോട്ടുപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലെ (SIR) ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി-യുവജന സംഘടനകളും പ്രക്ഷോഭം നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ തള്ളി ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇലക്ഷൻ കമ്മീഷനിൽ ഉണ്ടാകുന്നതെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. പ്രക്ഷോഭം രാജ്യത്തുടനീളം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Story Summary

Delhi Police registered three FIRs and imposed Section 163 of BNSS across New Delhi district as protests demanding the resignation of Chief Election Commissioner Gyanesh Kumar entered the second day. Senior advocates Kapil Sibal, Prashant Bhushan, and student leaders joined the Jantar Mantar march amid heavy police deployment and fresh detentions.

Get more updates from Pudukad News on Google