‘ആർ. ശ്രീലേഖ ബി.ജെ.പിക്ക് കിട്ടിയ നിധി, രാജി വച്ച വിവരം അരിഞ്ഞത് മാധ്യമങ്ങളിലൂടെ’: PK കൃഷ്ണദാസ് | PK Krishnadas

Current: മലയാളം

തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ പദവി രാജിവെക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് പി. കെ. കൃഷ്ണദാസ്. ശ്രീലേഖ ബി.ജെ.പിക്ക് കിട്ടിയ വലിയൊരു നിധിയാണെന്നും രാജി ഒരു സമ്മർദ്ദ തന്ത്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(PK Krishnadas Responds To R Sreelekha Resignation Call It Asset For BJP)
രാജിവെക്കുന്ന കാര്യം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പദവികൾ ആഗ്രഹിച്ച് ബി.ജെ.പിയിൽ വന്നയാളല്ല ശ്രീലേഖ. നേതാക്കൾ നേരിട്ട് പോയി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അവർ തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കാൻ തയ്യാറായത്.
ഔദ്യോഗിക ജീവിതത്തിലും പൊതുജീവിതത്തിലും കൃത്യമായ മൂല്യങ്ങൾ മുറുകെ പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേത്. പാർട്ടിയെ നയിക്കാൻ തുടർന്നും അവർ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
Story Summary
BJP National Executive member PK Krishnadas described former DGP R. Sreelekha as a valuable asset for the party while reacting to her resignation as Trivandrum Corporation councillor. Stating that her move was not a pressure tactic, Krishnadas added that Sreelekha contested upon the party’s request and will continue to be a leading voice in the party, expressed confidence that BJP will rule the Trivandrum Corporation for the full term.




