ഇന്ത്യ മുന്നണി യോഗത്തിൽ ആദ്യമായി TVK: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് | Vijay TVK

Current: മലയാളം

ചെന്നൈ: എസ് ഐ ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെയും പ്രതിഷേധങ്ങളും സംയുക്ത സമരങ്ങളും സംഘടിപ്പിക്കുന്നതിനായി ചെന്നൈ സത്യമൂർത്തി ഭവനിൽ ചേർന്ന തമിഴ്നാട് ‘ഇന്ത്യ’ മുന്നണി യോഗത്തിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ടി.വി.കെ തമിഴ്നാട്ടിലെ ‘ഇന്ത്യ’ മുന്നണി കക്ഷികളുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നത്.(Vijay TVK Attends INDIA Bloc Meeting In Chennai Over Electoral Roll Protest)
പാർട്ടി ഇലക്ഷൻ വിങ് ജനറൽ സെക്രട്ടറിയും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ ആധവ് അർജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് ടി.വി.കെയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. മുൻപ് ഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണി യോഗങ്ങളിൽ പാർട്ടി പങ്കെടുത്തിരുന്നില്ല. എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ, വി.സി.കെ അധ്യക്ഷൻ തോൾ തിരുമാവളവൻ എം.പി, സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഡോ. ജി.ആർ രവീന്ദ്രനാഥ്, ഐ.യു.എം.എൽ ജനറൽ സെക്രട്ടറി കെ.എ.എം മുഹമ്മദ് അബൂബക്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിജയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ രൂപീകരിച്ച ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ദേശീയ തലത്തിലുള്ള ഇന്ത്യ മുന്നണിയുടെ തമിഴ്നാട്ടിലെ വിപുലീകരിച്ച രൂപമാണെന്നും, ആ അടിസ്ഥാനത്തിലാണ് യോഗത്തിൽ പങ്കെടുത്തതെന്നും ടി.വി.കെ വക്താവ് ഫെലിക്സ് ജെറാൾഡ് വ്യക്തമാക്കി. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ എതിരെ ടി.വി.കെയും ഡി.എം.കെയും ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പ്രതികരിച്ചു. ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന മധുരാന്തകം ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദി സംയുക്തമായി പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യ മുന്നണി യോഗത്തിലും ടി.വി.കെ പങ്കെടുത്തത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
Story Summary
In a major political movement in Tamil Nadu, Vijay’s Tamilaga Vettri Kazhagam (TVK) attended the INDIA bloc alliance meeting at Sathyamurthy Bhavan in Chennai to discuss protests against the Election Commission over the Special Intensive Revision (SIR) of electoral rolls. TVK leaders Aadhav Arjuna and Maria Wilson represented the party, marking its first participation in a TN INDIA alliance meet.




