
മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കും പത്തനംതിട്ട എ.ആർ ക്യാമ്പിലെ ദീർഘനേരത്തെ ചോദ്യം ചെയ്യലിനും ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും.
പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ എത്തിച്ചത് മുതൽ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നതുവരെ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ വഴിനീളെ പ്രതിഷേധവുമായി രംഗത്തെത്തി. തനിക്കെതിരെയുള്ള പീഡനാരോപണങ്ങൾ ചോദ്യം ചെയ്യലിൽ രാഹുൽ നിഷേധിച്ചുവെങ്കിലും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
Also Read: മകരവിളക്ക്; ശബരിമലയിൽ കർശന നിയന്ത്രണം
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരെ ക്രൂരമായ ലൈംഗികാക്രമണമാണ് നടത്തിയതെന്ന് അതിജീവിത പോലീസിന് മൊഴി നൽകി. ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയും മുഖത്തടിക്കുകയും ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ. വിവരം പുറത്തുപറഞ്ഞാൽ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗത്തിന് പുറമെ നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
The post പീഡനവും സാമ്പത്തിക ചൂഷണവും; ഒടുവിൽ രാഹുൽ അഴികൾക്കുള്ളിലേക്ക് appeared first on Express Kerala.



