loader image
രാഹുൽ മാങ്കൂട്ടത്തിൽ തെറിക്കുമോ? കടുത്ത നീക്കവുമായി സ്പീക്കർ!

രാഹുൽ മാങ്കൂട്ടത്തിൽ തെറിക്കുമോ? കടുത്ത നീക്കവുമായി സ്പീക്കർ!

മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിൽ നിയമസഭ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി ഗൗരവമായി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എംഎൽഎയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമോപദേശം തേടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

തുടർച്ചയായി പീഡന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ശനിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും നാടകീയമായ നീക്കത്തിലൂടെ പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. എംഎൽഎയ്‌ക്കെതിരെ സഭാതലത്തിൽ നടപടിയുണ്ടാകുമെന്ന് സ്പീക്കർ വ്യക്തമാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

The post രാഹുൽ മാങ്കൂട്ടത്തിൽ തെറിക്കുമോ? കടുത്ത നീക്കവുമായി സ്പീക്കർ! appeared first on Express Kerala.

Spread the love
See also  ആകാശത്ത് ബ്രഹ്മോസ്, മണ്ണിൽ ഭൈരവ്! ഇവർ ഇന്ത്യയുടെ നിശബ്ദ യോദ്ധാക്കൾ; കർത്തവ്യ പാതയിൽ വിരിയുന്നത് ഇതുവരെ കാണാത്ത ‘യുദ്ധകാഴ്ചകൾ’!

New Report

Close