loader image
13.89 ലക്ഷം രൂപയിൽ തുടങ്ങുന്ന ലക്ഷ്വറി! മഹീന്ദ്ര XUV 3XO ഇവി എത്തി; ടാറ്റയും എംജിയും കടുത്ത മത്സരത്തിലേക്ക്

13.89 ലക്ഷം രൂപയിൽ തുടങ്ങുന്ന ലക്ഷ്വറി! മഹീന്ദ്ര XUV 3XO ഇവി എത്തി; ടാറ്റയും എംജിയും കടുത്ത മത്സരത്തിലേക്ക്

സിഇ മോഡലുകളുടെ വൻ വിജയത്തിന് പിന്നാലെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് കരുത്തനായ XUV 3XO ഇവി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. 13.89 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഈ വാഹനം ടാറ്റ നെക്‌സോൺ ഇവി, എംജി വിൻഡ്‌സർ ഇവി എന്നിവരുമായാണ് നേരിട്ട് മത്സരിക്കുന്നത്. ഏകദേശം 1.8 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ഇതിന്റെ പെട്രോൾ/ഡീസൽ പതിപ്പിന് ലഭിച്ച ജനപ്രീതി ഇലക്ട്രിക് വിഭാഗത്തിലും ആവർത്തിക്കാമെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടൽ. 39.4 kWh ബാറ്ററിയുമായി എത്തുന്ന XUV 3XO ഇവിക്ക് ഒറ്റ ചാർജിൽ 285 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. 310 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഈ വാഹനം കരുത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്.

പ്രധാന എതിരാളിയായ ടാറ്റ നെക്‌സോൺ ഇവി 30 kWh, 45 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലും 489 കിലോമീറ്റർ വരെയുള്ള ഉയർന്ന റേഞ്ചിലും ലഭ്യമാണ്. എംജി വിൻഡ്‌സറാകട്ടെ 38 kWh, 52.9 kWh ബാറ്ററി പായ്ക്കുകളിലൂടെ 449 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

See also  ഇനി ക്യൂ നിൽക്കണ്ട! പിഎഫ് പണം യുപിഐ വഴി പിൻവലിക്കാം; വിപ്ലവകരമായ മാറ്റങ്ങളുമായി ഇപിഎഫ്ഒ 3.0

Also Read: ഇനി കാറുകൾ തമ്മിൽ സംസാരിക്കും! റോഡപകടങ്ങൾക്ക് അറുതിയിടാൻ വരുന്നു വി2വി

ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര ഒട്ടും പിന്നിലല്ല. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവ XUV 3XO ഇവിയുടെ പ്രത്യേകതകളാണ്. നെക്‌സോൺ ഇവിയിൽ 12.3 ഇഞ്ച് സ്ക്രീനും JBL സൗണ്ട് സിസ്റ്റവും വരുമ്പോൾ, വിൻഡ്‌സർ ഇവിയിൽ വലിയ 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വെഹിക്കിൾ ടു ലോഡ് (V2L) സാങ്കേതികവിദ്യയുമാണ് ആകർഷണം. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും മൂന്ന് മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

The post 13.89 ലക്ഷം രൂപയിൽ തുടങ്ങുന്ന ലക്ഷ്വറി! മഹീന്ദ്ര XUV 3XO ഇവി എത്തി; ടാറ്റയും എംജിയും കടുത്ത മത്സരത്തിലേക്ക് appeared first on Express Kerala.

Spread the love

New Report

Close