"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം. ഒരു ബസ് തകർത്തു.  പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത എഐഎസ്എ നേതാവ് നേഹ ബോറയെ വിട്ടയച്ചു . നേഹയുടെ ഫോണും ബാഗും നഷ്ടമായി

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം. 


പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. നിലവില്‍ കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. 


എഐഎസ്എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടയില്‍ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സംഘടന പൊലീസില്‍ പരാതി നല്‍കി. കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നേഹ ബോറയെ വിട്ടയച്ചു. നേഹയുടെ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്.


ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടെയും പ്രതിഷേധം നടത്തുകയാണ്. ആം ആദ്മി പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 


4 ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു നീക്കി. കൂടാതെ, ഇന്ത്യ ഗേറ്റിൽ നിന്നും ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാർ പിരിഞ്ഞു പോകണം എന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിന് മുന്നിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുണ്ട്.


രാജി ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ നടന്ന പ്രതിഷേധങ്ങളില്‍ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ​


ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

 

Get more updates from Pudukad News on Google