"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പിന്നോട്ടില്ല; തുടർച്ചയായ നാലാം ദിവസവും ദില്ലിയിൽ പ്രതിഷേധം; ഇന്ന് ജന്തർ മന്തറിലേക്ക് എൻഎസ്‍യു മാർച്ച്; ഗ്യാനേഷിനെതിരായ ഹർജികൾ സുപ്രീംകോടതിയിൽ

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ജന്തർ മന്തിറിലേക്ക് എൻഎസ്‍യുവിൻ്റെ (NSUI)നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.


ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് ജന്തർ മന്തറിലേക്ക് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി എത്തുന്നത്. ഇന്നലെയും സമരം ചെയ്തവരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. സംസ്ഥാനങ്ങളിലെ പ്രതിഷേധപരിപാടികൾ തീരുമാനിക്കാൻ എഐസിസി വിളിച്ച യോഗം വൈകിട്ട് ദില്ലിയിൽ നടക്കും


 

 

അതേസമയം, ഗ്യാനേഷ് കുമാറിന് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി ഗ്യാനേഷ് കുമാർ തീരുമാനമെടുത്തുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം, എസ്ഐആർ തീരുമാനങ്ങൾ റദ്ദാക്കണമെന്നും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ എസ്‌ഐടി അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ശൈൽദേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിംഗ് എന്നിവരാണ് ഹർജിക്കാർ.

Get more updates from Pudukad News on Google