പോക്സോ കേസിൽ ജാമ്യത്തിലിരിക്കെ ട്രാൻസ് യുവതിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 1.18 ലക്ഷം തട്ടി; ഫോണിൽ നിരവധി നഗ്നവീഡിയോകൾ; 21കാരൻ പാലാരിവട്ടം പൊലീസിന്റെ പിടിയിൽ

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിലാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
ഇയാൾക്ക് 21 വയസാണ്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 1,18,000 രൂപയാണ് ഇയാൾ ഭീഷണിപ്പെടുത്തി വാങ്ങിയത്.ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.
Get more updates from Pudukad News on Google




