ഹൂതികളിൽ നിന്ന് രാജ്യം പൂർണ്ണമായി തിരിച്ചുപിടിക്കാൻ സൈനിക നീക്കം പ്രഖ്യാപിച്ച് യമൻ: പൂർണ്ണ ജാഗ്രത പാലിക്കുമെന്ന് റഷാദ് അൽ അലിമി | Yemen Govt

Current: മലയാളം

ഏഡൻ: യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി വൻ സൈനിക നീക്കം പ്രഖ്യാപിച്ച് പ്രെസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമി. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യമൻ സർക്കാരിന്റെ പൂർണ്ണ അധികാരം രാജ്യത്തുടനീളം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ടെലിവിഷൻ സന്ദേശത്തിലൂടെ അറിയിച്ചു.(Yemen Govt Launches Full Scale Military Operation Against Houthis To Reclaim Territory)
ഹൂതി വിരുദ്ധ പോരാട്ടങ്ങൾക്കായി സൈന്യത്തിനും മറ്റ് സുരക്ഷാ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിജയം വരിക്കുന്നത് വരെ എല്ലാ ഭരണകൂട സ്ഥാപനങ്ങളും പൂർണ്ണ ജാഗ്രത പാലിക്കുമെന്നും അലിമി വ്യക്തമാക്കി. സൗദി അറേബ്യൻ സഖ്യസേനയുടെ പിന്തുണയോടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും ഏകദേശം 700 ഹൂതി പോരാളികൾ കൊല്ലപ്പെട്ടതായി യമൻ സൈനിക വക്താവ് വെളിപ്പെടുത്തി.
അതേസമയം, സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദിലും ഖുറൈസിലുമുള്ള പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി അവകാശപ്പെട്ടു. 2022-ലെ താൽക്കാലിക വെടിനിർത്തൽ ധാരണ തകർന്നതിനെ തുടർന്ന് രൂക്ഷമായ യമൻ ആഭ്യന്തര യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രമുഖ പ്രതിരോധ നിരീക്ഷകർ വിലയിരുത്തുന്നു.
Story Summary
Yemen’s Presidential Leadership Council chairman Rashad al-Alimi has announced a major military campaign to recapture remaining Houthi-held territories and restore state authority across the country. Supported by Saudi-led coalition strikes that reportedly killed 700 rebels, the escalation has prompted Houthi forces to claim missile and drone strikes on Saudi Aramco facilities.




