"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
‘കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിൻ്റെ ഭാഗം’: സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് NN കൃഷ്ണദാസ് | NN Krishnadas   •  ‘ഇതൊരു വൻകിട അഴിമതിയാണ്, എന്തുകൊണ്ട് അന്വേഷണവുമായി PSC സഹകരിക്കുന്നില്ല? സർക്കാർ കടുത്ത നടപടിയിലേക്ക് പോകണം’: ഹൈക്കോടതി | Kerala High Court   •  ജയചന്ദ്രന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് തൊഴിലാളികൾ; ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായ ഫണ്ടിലേക്ക് | Edavannappara bus workers charity   •  ‘പരാതികൾ ലഭിച്ചിട്ടില്ല, സുരേഷ് ബാബു സ്വയം മാറിനിന്നത്, പരാതികൾ മാധ്യമ വാർത്തകൾ മാത്രം’: V ചെന്താമരാക്ഷൻ | EN Suresh Babu   •  സൗദിയിലെ നജ്‌റാനിൽ സ്‌കൂളിന് നേരെ ഹൂതികളുടെ ഷെല്ലാക്രമണം: വൻ നാശനഷ്ടം, ആളപായമില്ല | Houthi Projectile   •  

തലസ്ഥാനത്തെ SFI- പോലീസ് പോരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കമ്മീഷണറുടെ താക്കീത്: അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി കാട്ടലിൽ വിശദീകരണം തേടി ADGP | SFI Police Clash

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

SFI Police Clash

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉടലെടുത്ത സംഘർഷത്തിൽ ഇടപെട്ട് സിറ്റി പോലീസ് കമ്മീഷണർ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ്, എസ്ഐ ഗോകുൽ എന്നിവർക്കാണ് കമ്മീഷണർ കർശന താക്കീത് നൽകിയത്. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനപരമായ നീക്കങ്ങളും ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.(SFI Police Clash In Trivandrum Commissioner Warns Cantonment SHO And SI)

കമ്മീഷണറുടെ ഇടപെടലിന് പിന്നാലെ എസ്എച്ച്ഒ സതീഷ് വിഷയവുമായി ബന്ധപ്പെട്ട തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഇതിനിടെ സ്വകാര്യ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എസ്ഐ ഗോകുലിന് ഒരു ആഴ്ചത്തെ അവധി അനുവദിച്ചിട്ടുണ്ട്. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാകും.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ കൊല്ലം കമ്മീഷണറോട് എഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.അതേസമയം തലസ്ഥാനത്ത് പോലീസിനെതിരായ സമരവുമായി മുന്നോട്ടു പോകാനാണ് എസ്എഫ്ഐയുടെ തീരുമാനം.

Story Summary

Tensions have escalated in Thiruvananthapuram as SFI continues its protest against the Kerala Police. City Police Commissioner issued a warning to Cantonment SHO and SI to avoid provocative actions, while SFI demanded their transfer by October 10 or face an indefinite blockade at the police station.

Get more updates from Pudukad News on Google