"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
‘കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിൻ്റെ ഭാഗം’: സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് NN കൃഷ്ണദാസ് | NN Krishnadas   •  ‘ഇതൊരു വൻകിട അഴിമതിയാണ്, എന്തുകൊണ്ട് അന്വേഷണവുമായി PSC സഹകരിക്കുന്നില്ല? സർക്കാർ കടുത്ത നടപടിയിലേക്ക് പോകണം’: ഹൈക്കോടതി | Kerala High Court   •  ജയചന്ദ്രന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് തൊഴിലാളികൾ; ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായ ഫണ്ടിലേക്ക് | Edavannappara bus workers charity   •  ‘പരാതികൾ ലഭിച്ചിട്ടില്ല, സുരേഷ് ബാബു സ്വയം മാറിനിന്നത്, പരാതികൾ മാധ്യമ വാർത്തകൾ മാത്രം’: V ചെന്താമരാക്ഷൻ | EN Suresh Babu   •  സൗദിയിലെ നജ്‌റാനിൽ സ്‌കൂളിന് നേരെ ഹൂതികളുടെ ഷെല്ലാക്രമണം: വൻ നാശനഷ്ടം, ആളപായമില്ല | Houthi Projectile   •  

ഗ്യാനേഷ് കുമാറിനെതിരായ വിജിൻലസ് പുനരന്വേഷണം: പ്രാഥമിക നടപടികൾ ഉടൻ ആരംഭിക്കും, പരാതി ആഭ്യന്തര മന്ത്രാലയം വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി | Gyanesh Kumar

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

Gyanesh Kumar

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെയുള്ള അഴിമതി ആരോപണത്തിൽ പുനരന്വേഷണത്തിന് മുന്നോടിയായി പ്രാഥമിക നടപടികൾ ആരംഭിച്ച് വിജിലൻസ്. പരാതി ആഭ്യന്തര മന്ത്രാലയം വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി.(Gyanesh Kumar Vigilance Probe In Old Corruption Case)

വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ പ്രവർത്തിക്കവെ ഉയർന്ന അഴിമതിയിലും കരാർ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലുമാണ് വിശദമായ പരിശോധന നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയതലത്തിൽ വൻ പ്രതിഷേധം നടത്തുന്നതിനിടെയാണ് കേരളത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാകും അന്വേഷണ ചുമതല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതാണെങ്കിലും, അതിനു മുൻപ് നടന്ന സംഭവമായതിനാൽ നിലവിലെ കേസ് അന്വേഷണത്തിന് നിയമതടസ്സമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

Story Summary

Kerala Vigilance has initiated preliminary steps for a reinvestigation against Chief Election Commissioner Gyanesh Kumar. The Home Ministry forwarded the complaint to the Vigilance Directorate to examine allegations, with legal advice suggesting his constitutional immunity does not block probes into past roles.

Get more updates from Pudukad News on Google