ഭാരതകേസരി മന്നത്ത് പത്മനാഭന്റെ സ്മരണ പുതുക്കി മണ്ണാർക്കാട് താലൂക്ക് എൻ.എസ്.എസ്.യൂണിയൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട വിവിധ പരിപാടികൾക്ക് നായർ മഹാ സമ്മേളനത്തോടെ സമാപനം
മണ്ണാർക്കാട്:സാമുദായിക സംഘടനാ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട എൻ.എസ്.എസ്. പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യൻ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ സ്മരണ പുതുക്കി മണ്ണാർക്കാട് താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട വിവിധ പരിപാടികൾക്ക് നായർ മഹാ സമ്മേളനത്തോടെ മണ്ണാർക്കാട് സമാപനം.
മഹാനായ സമുദായാചാര്യൻ ശ്രീമന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമാ സമർപ്പണം, നവീകരിച്ച മന്ദിരത്തിന്റെ ഒന്നാം നില ഉദ്ഘാടനം,തുടർന്ന് വിജയജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന നായർ മഹാസമ്മേളനം എന്നിവ സമാപനച്ചടങ്ങുകൾക്ക് ചരിത്രപ്രാധാന്യം നൽകി.
സമാദരണീയനായ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഉദ്ഘാടന സന്ദേശം സദസ്സിൽ അവതരിപ്പിച്ചു.മണ്ണാർക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ്
കല്ലടിക്കോട് ശശികുമാർ അധ്യക്ഷത വഹിച്ചു.
ഡോ.ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി. 1914 ഒക്ടോബർ 31-ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ രൂപം കൊണ്ട എൻ.എസ്.എസ്. സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസ മുന്നേറ്റം, സംഘടനാ ബോധം,സമുദായ ഉന്നതി എന്നിവ ലക്ഷ്യമാക്കി മുന്നേറിയ പ്രസ്ഥാനമാണ്.
മന്നത്ത് പത്മനാഭൻ കരയോഗങ്ങളിലൂടെ സംഘടനാ പ്രവർത്തനത്തിന് അടിത്തറ പാകുകയും വിദ്യാഭ്യാസ മേഖലയിലേക്ക് ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തു.
സമൂഹത്തിലെ അനാചാരങ്ങൾക്കെതിരായ ഇടപെടലുകളിലും വൈക്കം സത്യാഗ്രഹം, അയിത്തോച്ചാടന പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങളിലും മന്നത്ത് പത്മനാഭന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.
വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും എൻ.എസ്.എസ്. നൽകിയ സംഭാവനകൾ നിസ്തുലമാണ്. ആദ്യകാലത്ത് തന്നെ സ്കൂളുകൾ ആരംഭിച്ചതോടൊപ്പം പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖലയും വളർന്നു.
മന്നത്തിന്റെ ആശയങ്ങളും സേവന പാരമ്പര്യവും പുതിയ തലമുറയിലേക്ക് പകരുക എന്ന സന്ദേശവുമായി, മണ്ണാർക്കാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട കർമ പരിപാടികൾക്ക് സമാപനം കുറിച്ചാണ് നായർ മഹാസമ്മേളനം നടന്നത്.
മന്നത്തിന്റെ സ്മരണയ്ക്ക് വെങ്കല പ്രതിമ സ്ഥാപിച്ചതും നവീകരിച്ച മന്ദിരത്തിന് പുതിയ മുഖം നൽകിയതും മണ്ണാർക്കാട്ടെ സംഘടനയുടെ ചരിത്രവും പാരമ്പര്യവും ഭാവിതലമുറയുമായി ബന്ധിപ്പിക്കുന്നതിനും ഘടകമായി.നായർ സമുദായത്തിന്റെ സംസ്കാരവും പൈതൃകവും, ഐക്യവും സേവന മനോഭാവവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഹ്വാനത്തോടെയാണ് നായർ മഹാസമ്മേളനം സമാപിച്ചത്.
എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ അധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി രാഹുൽ കെ എം,പി.നാരായണൻ നായർ,ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡണ്ട്,കെ കെ മേനോൻ,പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സനൽ കുമാർ, ആലത്തൂർ ചിറ്റൂർ പ്രസിഡൻ്റ്,പി കെ സി നായർ,യൂണിയൻ കമ്മിറ്റി അംഗം,
എം കെ രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു
Get more updates from Pudukad News on Google




