Skip to content
November 20, 2026
⌕

എയ്ഡഡ് മേഖലയില്‍ ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുമെന്നു മന്ത്രി എന്‍. ഷംസുദ്ദീന്‍. ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് എത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. പല പ്രശ്‌നങ്ങളും തുറന്ന മനസോടെ ശ്രവിച്ച മന്ത്രി, അവ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രത്യാശയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ്

October 5, 2026
Share this post to

ചങ്ങനാശേരി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷി സംവരണ ഉത്തരവുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചു മുന്‍പോട്ടു പോകുമെന്നു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. 


ഭിന്നശേഷി അധ്യാപക നിയമനങ്ങളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഉണ്ടായ പുതിയ ആശങ്കകള്‍ കൂടി പരിശോധിച്ച് ആര്‍ക്കും ഒരു പ്രയാസവുമില്ലാത്ത രീതിയില്‍ വിഷയത്തിന് അന്തിമ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭ സമര്‍പ്പിച്ച നിര്‍ദേശങ്ങളെ വളരെ വലിയ പ്രാധാന്യത്തോടെയാണു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കാണുന്നതെന്നു മന്ത്രി പറഞ്ഞു. 

ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളോടും സഭയോടും തുറന്ന മനസോടെയുള്ള ചര്‍ച്ചയാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 

മുന്‍പ് ഉയര്‍ന്ന ചില ആശങ്കകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, എല്ലാവരുടെയും സംഭാവനകളെ മാനിച്ചു മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ വലിയ സന്തോഷമുണ്ടെന്നും എയ്ഡഡ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. പല പ്രശ്‌നങ്ങളും തുറന്ന മനസോടെ ശ്രവിച്ച മന്ത്രി, അവ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.


നിലവില്‍ പുറത്തിറങ്ങിയ ചില ഉത്തരവുകളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കുന്ന ചില വകുപ്പുകള്‍ ഭാവിയില്‍ മാനേജ്മെന്റുകള്‍ക്കു ബുദ്ധിമുട്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 


അതു പരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.  ഭിന്നശേഷി വിഷയത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പ്രത്യാശയോടെയാണ് ഈ കൂടിക്കാഴ്ചയെ കാണുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Get more updates from Pudukad News on Google