loader image
പരാജയത്തിന് പിന്നാലെ പടയോട്ടം; പിഎസ്എൽവി സി-62 നാളെ കുതിക്കും!

പരാജയത്തിന് പിന്നാലെ പടയോട്ടം; പിഎസ്എൽവി സി-62 നാളെ കുതിക്കും!

ഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി (PSLV) വീണ്ടും കുതിപ്പിനൊരുങ്ങുന്നു. പിഎസ്എൽവി സി-62 (PSLV C-62) വിക്ഷേപണം നാളെ രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. 2026-ലെ ഐഎസ്ആർഒയുടെ (ISRO) ആദ്യ ദൗത്യമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

തിരിച്ചുവരവിനൊരുങ്ങി പിഎസ്എൽവി

2025 മേയിൽ നടന്ന പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടതിന് ശേഷമുള്ള പിഎസ്എൽവിയുടെ ആദ്യ ദൗത്യമാണിത്. അന്ന് റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് വില്ലനായത്. എന്നാൽ സമാനമായ പ്രശ്നങ്ങൾ ഇനി ആവർത്തിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ.

തന്ത്രപ്രധാനമായ ‘അന്വേഷ’

ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേലോഡ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘ഇഒഎസ് എൻ വൺ അന്വേഷ’ (EOS N1 Anvesha) ആണ്. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ഉപഗ്രഹം പ്രതിരോധ-തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാകും. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ ദൗത്യമാണിതെങ്കിലും അന്വേഷയുടെ സാന്നിധ്യം വിക്ഷേപണത്തെ ശ്രദ്ധേയമാക്കുന്നു.

See also  ‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി

Also Read: വിലക്കുറവിന്റെ വമ്പൻ മേള; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ!

മറ്റ് പ്രധാന പേലോഡുകൾ

അന്വേഷയ്ക്ക് പുറമെ 15 ചെറു ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

രാജ്യാന്തര സഹകരണം: യുകെ, ബ്രസീൽ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങൾ ഇതിലുണ്ട്.

ചരിത്രമാകാൻ ഇന്ധനം നിറയ്ക്കൽ: ഇന്ത്യൻ സ്റ്റാർട്ടപ്പായ ‘ഓർബിറ്റ് എയിഡിന്റെ’ ആയുൽസാറ്റ് (Ayulsat) ഉപഗ്രഹം ബഹിരാകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന വിദ്യ പരീക്ഷിക്കും. ഇത് വിജയിച്ചാൽ ബഹിരാകാശ ഗവേഷണത്തിൽ വലിയൊരു നാഴികക്കല്ലാകും.

തിരികെ വരുന്ന ‘കിഡ്’: ബഹിരാകാശത്ത് പോയി തിരികെ ഭൂമിയിലെത്തുന്ന സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ ‘ഓർബിറ്റൽ പാരഡൈം കിഡ്’ ആണ് മറ്റൊരു ആകർഷണം.

സ്റ്റാർട്ടപ്പുകളുടെ കരുത്ത്: ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ അഞ്ച് ഉപഗ്രഹങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമാണ്.

The post പരാജയത്തിന് പിന്നാലെ പടയോട്ടം; പിഎസ്എൽവി സി-62 നാളെ കുതിക്കും! appeared first on Express Kerala.

Spread the love

New Report

Close