loader image
സിക്‌സർ വേട്ടയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; വഡോദരയിൽ തകർന്നത് ക്രിസ് ഗെയ്‌ലിന്റെ ലോകറെക്കോർഡ്

സിക്‌സർ വേട്ടയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; വഡോദരയിൽ തകർന്നത് ക്രിസ് ഗെയ്‌ലിന്റെ ലോകറെക്കോർഡ്

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ സിക്‌സറുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ചുക്കൊണ്ട് ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ വീണ്ടും വിസ്മയിപ്പിച്ചു. വഡോദരയിൽ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാൻ 29 പന്തിൽ 26 റൺസാണ് നേടിയത്. തന്റെ ഇന്നിംഗ്‌സിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്‌സറുകൾ എന്ന മാന്ത്രിക സംഖ്യ തികയ്ക്കുന്ന ആദ്യ താരമായി രോഹിത് മാറി.

ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്റർ എന്ന തന്റെ സ്ഥാനം ഇതോടെ അദ്ദേഹം കൂടുതൽ ഭദ്രമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടത്തിന് പുറമെ ഏകദിന ക്രിക്കറ്റിലും സമാനതകളില്ലാത്ത ഒരു റെക്കോർഡ് കൂടി രോഹിത് തന്റെ പേരിലാക്കി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഓപ്പണർ എന്ന റെക്കോർഡാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്.

Also Read:ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരധ്യായം; സച്ചിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ 328 സിക്‌സറുകൾ എന്ന റെക്കോർഡാണ് രോഹിത് മറികടന്നത്. മത്സരത്തിലെ പ്രകടനത്തോടെ രോഹിത്തിന്റെ ഏകദിന സിക്‌സറുകളുടെ എണ്ണം 329 ആയി ഉയർന്നു. വഡോദരയിലെ ക്രിക്കറ്റ് പ്രേമികളെ സാക്ഷിയാക്കിയാണ് രോഹിത് ശർമ്മ കരിയറിലെ ഈ സുവർണ്ണ നേട്ടം ആഘോഷിച്ചത്.

See also  സാമുദായിക ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

The post സിക്‌സർ വേട്ടയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; വഡോദരയിൽ തകർന്നത് ക്രിസ് ഗെയ്‌ലിന്റെ ലോകറെക്കോർഡ് appeared first on Express Kerala.

Spread the love

New Report

Close