ഇഎംഎസ് സ്റ്റേഡിയം നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കും
ആലപ്പുഴ: ഇഎംഎസ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത്വത്തപ്പെടുത്തുവാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കെഐഐഎഫ്ബി, കിറ്റ്ക്കോ, എസ്കെഎഫ് ഉദ്യോഗസ്ഥര്‍ കരാർ ഏറ്റെടുത്തവരുമായി നിർമ്മാണ പുരോഗതി വിലയിരുത്തി.
സ്റ്റേഡിയത്തിൻ്റെ നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കി കായിക താരങ്ങൾക്ക് പരിശീലനത്തിന് നൽകും ഓരോ ദിവസത്തെയും വർക്ക് പുരോഗതി ഏകോപിപ്പിക്കാൻ മൈക്രോ പ്ലാൻ തയ്യാറാക്കും.
സിന്തറ്റിക്ക് ട്രാക്കിൻ്റെ പണി ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കും. ഒരു മാസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കാമെന്ന് കരാറുകാർ ഉറപ്പ്നൽകി.
സ്റ്റേഡിയം കളക്ടർ സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്ബ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി.ജി വിഷ്ണു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എം നൗഫൽ, സി ജ്യോതിമോൾ, കൗൺസിലർ രജിത ലാൽ , മുനിസിപ്പൽ സെക്രട്ടറി എസ്. സനൽ, സ്പോർട് കൗൺസിൽ സെക്രട്ടറി ടി.പി. റോയി എന്നിവരും കളക്ടറോടൊപ്പം സ്റ്റേഡിയം സന്ദർശിച്ചു.




