Skip to content
November 19, 2026
⌕

എച്ച്എംഡി സ്മാർട്ട്ഫോണുകളുടെ പുതിയ വൈബ് ഫെയ്സ് ശ്രീലീല; ഉത്സവകാല കാമ്പയിനുകൾക്ക് താരപ്രഭ | HMD Smartphones

October 7, 2026
Share this post to
HMD Smartphones

കൊച്ചി: എച്ച്എംഡി സ്മാർട്ട്ഫോൺ ശ്രേണിയുടെ പുതിയ വൈബ് ഫെയ്സായി നടി ശ്രീലീലയെ പ്രഖ്യാപിച്ചു (HMD Smartphones). ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എച്ച്എംഡി പുതിയ ബ്രാൻഡ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമായി മാറിയ ശ്രീലീല, ഇനി എച്ച്എംഡിയുടെ വിവിധ ഉപഭോക്തൃ കേന്ദ്രീകൃത പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും പ്രധാന മുഖമാകും. വരാനിരിക്കുന്ന ഉത്സവകാല കാമ്പയിനുകളിലും നടിയുടെ സാന്നിധ്യമുണ്ടാകും.

പ്രിന്റ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ, വീഡിയോ പ്ലാറ്റ്‌ഫോമുകൾ, ഔട്ട്‌ഡോർ പരസ്യങ്ങൾ, ഇൻഫ്ലുവൻസർ നെറ്റ്‌വർക്കുകൾ തുടങ്ങിയ വിവിധ മാധ്യമങ്ങളെ ഉൾപ്പെടുത്തിയുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് എച്ച്എംഡി ആസൂത്രണം ചെയ്യുന്നത്.

മിതമായ വിലയിൽ ആധുനിക സാങ്കേതികവിദ്യ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്ന എച്ച്എംഡിയുടെ ലക്ഷ്യത്തിന് ശ്രീലീലയുമായുള്ള ഈ സഹകരണം കൂടുതൽ ശക്തി പകരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യുവതലമുറയ്ക്കിടയിലെ ബ്രാൻഡിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ഇന്ത്യൻ വിപണിയിലെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകുന്നതിനുമാണ് പങ്കാളിത്തത്തിലൂടെ എച്ച്എംഡി ലക്ഷ്യമിടുന്നത്.

Story Summary:
HMD has appointed actress Sreeleela as the new face of its smartphone portfolio in India. She will feature prominently in the brand’s upcoming festive campaigns across digital, social media, video, print and outdoor platforms.

Get more updates from Pudukad News on Google