Skip to content
November 20, 2026
⌕

ആദിവാസി തൊഴിലാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ | Palakkad Murder Case

October 7, 2026
Share this post to
Palakkad Murder Case

പാലക്കാട്: മംഗലം ഡാം കടപ്പാറ പോത്തൻതോട്ടിൽ വീട്ടിനുള്ളിൽ ആദിവാസി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ (Palakkad Murder Case). കടപ്പാറ കുഞ്ചിയാർപതി സ്വദേശി രാമസ്വാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.

സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാമസ്വാമിക്കൊപ്പം താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി സ്വദേശി രുഗ്മണിയെ അറസ്റ്റ് ചെയ്തു.

രാമസ്വാമിയും രുഗ്മണിയും ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരും നേരത്തെ മറ്റുള്ളവരെ വിവാഹം കഴിച്ചവരാണെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് മാസത്തോളമായി പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള വീട്ടിൽ ഇരുവരും താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.

രാമസ്വാമിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary :
An Adivasi worker was found dead with a head injury inside a house at Pothan Thottam in Palakkad. Police confirmed the incident as a murder and arrested the woman who had been living with him.

Get more updates from Pudukad News on Google