അസ്ഥി തേയ്മാനം; കാരണങ്ങളറിയാം
അസ്‌ഥി തേയ്‌മാനത്തിന് നിരവധി കാരണങ്ങളുണ്ട്.
• പ്രായം: പ്രായം കൂടുന്തോറും സന്ധികളിലെ തേയ്മാനം സ്വാഭാവികമായി കൂടാം.
• അമിത ഭാരം: ശരീരഭാരം അധികരിക്കുമ്പോൾ മുട്ടുകളിലെ സന്ധികളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നു.
• പോഷകാഹാരക്കുറവ്: ജീവകം ‘ഡി’യുടെയും കാത്സ്യത്തിന്റെയും കുറവ് എല്ലുകളുടെ ബലം കെടുത്തുന്നു.
• പാരമ്പര്യം: കുടുംബത്തിൽ ഇത്തരം രോഗമുള്ളവരിൽ വരാനുള്ള സാധ്യത കൂടുതൽ.
പ്രതിരോധവും ചികിത്സയും
• ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
• ദിവസവും ലഘുവായ വ്യായാമങ്ങൾ ചെയ്യുക.
• കാത്സ്യവും വിറ്റാമിൻ ഡിയും അടങ്ങിയ ആഹാരം കഴിക്കുക.
Get more updates from Pudukad News on Google




