ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ വീണ്ടും അപകടഭീഷണി; അമിത വേഗത്തിലെത്തിയ ബസിടിച്ച് വിദ്യാർഥിനി നിലത്തുവീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, കൈക്ക് പരിക്കേറ്റ വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ ബസ്സുകളുടെ മരണപ്പാച്ചിൽ അപകട ഭീഷണി ഉയർത്തുന്നു. അമിത വേഗതയിലെത്തുന്ന ബസ്സുകൾ യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ടിക്കുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ അമിത വേഗതയോടെ സ്റ്റാൻഡിലേക്ക് എത്തിയ കോഴിക്കോട്- കൂരാച്ചുണ്ട് റൂട്ടിലെ നന്ദന ബസ്സിടിച്ച് നിലത്ത് വീണ വിദ്യാർഥിനി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വീഴ്ചയിൽ കൈക്ക് പരിക്കേറ്റ വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയും ഒരു യാത്രക്കാരന് ബസിടിച്ച് പരിക്കേറ്റിരുന്നു. സ്റ്റാൻഡിനുള്ളിലേക്ക് വരുന്ന ബസ്സുകൾ മത്സര ബുദ്ധിയോടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വളച്ച് വെക്കുന്നത്.
അതേ വേഗതയിൽ തന്നെ മുന്നോട്ടെടുക്കുന്നതും പിന്നോട്ടെടുക്കുന്നതും സ്റ്റാൻഡിലെ പതിവ് കാഴ്ചയാണ്. ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ പൊലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Get more updates from Pudukad News on Google




