സാധാരണക്കാരന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഞായറാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വിപണി തുറന്നപ്പോൾ പവന് ഒറ്റയടിക്ക് 1,240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി 1,04,240 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 155 രൂപ വർധിച്ച് 13,030 രൂപയായി. കഴിഞ്ഞ ദിവസം പവന് 1,03,000 രൂപയും ഗ്രാമിന് 12,875 രൂപയുമായിരുന്നു വില. കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ കടന്ന സ്വർണം, പുതുവർഷത്തിലും റെക്കോർഡുകൾ തിരുത്തി മുന്നേറുന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്കിലെ വ്യതിയാനം, സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
The post പൊന്നിന് ‘തീവില’; സകല റെക്കോർഡുകളും തകർത്ത് സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കുന്നു! appeared first on Express Kerala.



