loader image
പന്തിന് പിന്നാലെ സുന്ദറും പുറത്തേക്ക്; ന്യൂസിലാൻഡ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്ക് പ്രഹരം

പന്തിന് പിന്നാലെ സുന്ദറും പുറത്തേക്ക്; ന്യൂസിലാൻഡ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്ക് പ്രഹരം

ന്യൂസിലാൻഡ് പരമ്പരയിൽ പരിക്കിന്റെ പിടിയിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പിന്നാലെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനും പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് സുന്ദറിന് സൈഡ് സ്ട്രെയിൻ അനുഭവപ്പെട്ടത്. മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച താരം മൈതാനം വിടുകയായിരുന്നു.

സുന്ദറിന് പരിക്കേറ്റതായും താരം ഉടൻ സ്കാനിങ്ങിന് വിധേയനാകുമെന്നും മത്സരശേഷം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്ഥിരീകരിച്ചു. ഇതോടെ പരമ്പരയിലെ ബാക്കി മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: സിക്‌സർ വേട്ടയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; വഡോദരയിൽ തകർന്നത് ക്രിസ് ഗെയ്‌ലിന്റെ ലോകറെക്കോർഡ്

മത്സരത്തിൽ സുന്ദറിന് പകരം ധ്രുവ് ജുറേലാണ് ഫീൽഡിങ്ങിന് ഇറങ്ങിയതെങ്കിലും, ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ താരം അസാമാന്യ പോരാട്ടവീര്യം കാഴ്ചവെച്ചു. എട്ടാം നമ്പറിൽ ക്രീസിലെത്തിയ സുന്ദർ, കഠിനമായ വേദന സഹിച്ചും ഏഴ് പന്തിൽ ഏഴ് റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായിച്ചു. നേരത്തെ പന്ത് പുറത്തായതിന് പിന്നാലെ സുന്ദറും പരിക്കിന്റെ പിടിയിലായത് ടീം മാനേജ്‌മെന്റിനെ ആശങ്കയിലാക്കുന്നുണ്ട്.

See also  സാമുദായിക ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

The post പന്തിന് പിന്നാലെ സുന്ദറും പുറത്തേക്ക്; ന്യൂസിലാൻഡ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്ക് പ്രഹരം appeared first on Express Kerala.

Spread the love

New Report

Close