തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രിന്റിങ് പ്രസിനുള്ളിൽ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കാട്ടാക്കട പോക്സോ കോടതിക്ക് സമീപം പ്രവർത്തിക്കുന്ന പ്രസിലാണ് ദാരുണമായ സംഭവം നടന്നത്. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കയ്യിൽ പെട്രോൾ നിറച്ച കുപ്പിയുമായാണ് യുവാവ് പ്രിന്റിങ് പ്രസിലേക്ക് ഓടിക്കയറി വന്നത്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ യുവാവ് നിമിഷങ്ങൾക്കകം ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രസിനുള്ളിൽ തീ പടർന്നതിനെത്തുടർന്ന് ജീവനക്കാരിക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
The post പ്രിന്റിങ് പ്രസിനുള്ളിൽ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു appeared first on Express Kerala.



