loader image
കൗമാര പ്രണയത്തിന്റെ ഓർമ്മകളുമായി ‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16-ന് തിയേറ്ററുകളിലേക്ക്

കൗമാര പ്രണയത്തിന്റെ ഓർമ്മകളുമായി ‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16-ന് തിയേറ്ററുകളിലേക്ക്

വയനാട്: സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്കമായ പ്രണയവും നൊമ്പരങ്ങളും വെള്ളിത്തിരയിലെത്തിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’ റിലീസിന് തയ്യാറെടുക്കുന്നു. നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ജനുവരി 16-ന് സംസ്ഥാനത്തെ പ്രമുഖ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

കൗമാരപ്രായത്തിൽ സഹപാഠിയോട് തോന്നുന്ന ആദ്യാനുരാഗവും അതിനെത്തുടർന്നുണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വയനാടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: ടൈഗർ തമ്പിയായി അജു വർഗീസ്; ‘വാസു അണ്ണൻ 2.0’ എന്ന് ആരാധകർ! ‘പ്ലൂട്ടോ’ ലുക്ക് വൈറൽ

അണിയറയിലെ പ്രമുഖർ

എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരിയും ഇല്യാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ വിജയ് യേശുദാസ് ആലപിച്ച ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ലെജിൻ ചെമ്മാനി രചിച്ച വരികൾക്ക് മുരളി അപ്പാടത്ത് സംഗീതം നൽകിയിരിക്കുന്നു. മധു മാടശ്ശേരിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ ഉണർത്തുന്ന ഈ ചിത്രം കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

See also  തദ്ദേശ സ്വയംഭരണ വകുപ്പിൽ അവസരം; അക്കൗണ്ടന്റ്, ഫിനാൻസ് ഓഫീസർ തസ്തികകളിൽ 44 ഒഴിവുകൾ

എഡിറ്റിംഗ് ഇല്യാസ്, സൗണ്ട് ഇഫക്ട്സ് & മിക്സിങ് കരുൺ പ്രസാദ്, കല ശിവാനന്ദൻ അലിയോട്, കൊറിയോഗ്രഫി: റിഷ്ധൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷുജാസ് ചിത്തര, പി.ആർ.ഒ: പി. ശിവപ്രസാദ്.

The post കൗമാര പ്രണയത്തിന്റെ ഓർമ്മകളുമായി ‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16-ന് തിയേറ്ററുകളിലേക്ക് appeared first on Express Kerala.

Spread the love

New Report

Close