"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

സ്റ്റാർട്ടപ്പുകളുടെ എണ്ണം 2.5 ലക്ഷം പിന്നിട്ടു; ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ നിർബന്ധിതമല്ല, മറിച്ച് ദൃഢവിശ്വാസത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: വിദേശനാണയ ശേഖരം 700 ബില്യൺ ഡോളർ കടന്നതായും ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ പ്രഖ്യാപനം

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: രാജ്യത്തെ വന്‍തോതിലുള്ള സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയും ഡിജിറ്റല്‍ മുന്നേറ്റവും ചൂണ്ടിക്കാട്ടി ഇന്ത്യയുടെ സാമ്പത്തിക ഉത്തേജനത്തിനും പരിഷ്‌കാരങ്ങള്‍ക്കും വ്യക്തമായ ദിശാബോധമുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 


ന്യൂഡല്‍ഹിയില്‍ നടന്ന ‘ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014-ല്‍ ഏതാനും നൂറുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ന് 2.5 ലക്ഷത്തിലധികമായി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 


ഇതില്‍ പകുതിയോളം സ്റ്റാര്‍ട്ടപ്പുകളും ചെറിയ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ളവയാണെന്നും 45 ശതമാനത്തോളം സ്ഥാപനങ്ങളില്‍ വനിതാ ഡയറക്ടര്‍മാരോ പങ്കാളികളോ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുകയാണെന്നും കോവിഡ് കാലത്ത് വികസിപ്പിച്ച സൗജന്യ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്ഫോമായ ‘കോവിന്‍’ ഇതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു. 


ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ സാധിച്ചതോടെ അഴിമതി കുറയുകയും സുതാര്യത വര്‍ദ്ധിക്കുകയും ചെയ്തു. 


ഇന്ത്യയുടെ വിദേശനാണയ ശേഖരം 700 ബില്യണ്‍ ഡോളര്‍ പിന്നിട്ടുവെന്നും രാജ്യത്തെ ബാങ്കിംഗ് മേഖല ലോകത്തിലെ ഏറ്റവും ശക്തമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജി.എസ്.ടി, ഇന്‍സോള്‍വന്‍സി നിയമം, നാല് ലളിതമായ ലേബര്‍ കോഡുകള്‍ എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തിയെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒരു നിര്‍ബന്ധിത ഘട്ടമല്ല, മറിച്ച് ദൃഢവിശ്വാസവും നയവുമാണ്,’ എന്ന് ഓര്‍മ്മിപ്പിച്ചു.

 

Get more updates from Pudukad News on Google