"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ഡൽഹി മെട്രോയിലെ കൊലപാതകം: അറസ്റ്റിലായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പ്രതാപ് സിംഗ് സ്ഥിരം കുറ്റവാളിയെന്ന് റിപ്പോർട്ട്. സ്വർണ്ണക്കട്ടികളും ആഡംബര മദ്യശേഖരവും പിടിച്ചെടുത്ത പഴയ കൈക്കൂലിക്കേസുകൾ വീണ്ടും ചർച്ചയാകുന്നു. മകനൊപ്പം പ്രതിയായത് സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ മുതിർന്ന പൗരന്മാർക്കായുള്ള സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 46-കാരൻ ക്രൂരമർദ്ദനമേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പ്രതാപ് സിംഗ് മുൻപും നിരവധി അഴിമതിക്കേസുകളിൽ പിടിയിലായ ആളെന്ന് റിപ്പോർട്ടുകൾ. 

സംഭവത്തിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനെയും ഇയാളുടെ 36-കാരനായ മകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ദേശീയതലത്തിൽ വലിയ വിവാദമായതോടെയാണ് ഇയാളുടെ ക്രിമിനൽ-അഴിമതി പശ്ചാത്തലം വീണ്ടും പുറത്തുവരുന്നത്.

1984 എ.ജി.എം.യു.ടി (AGMUT) കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് പ്രതാപ് സിംഗ് മൂന്ന് പതിറ്റാണ്ടിലേറെക്കാലം സർവീസിൽ വിവിധ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഡൽഹി സർക്കാരിലെ പട്ടികജാതി-പട്ടികവർഗ്ഗ (SC/ST) ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലിരിക്കെ 2015-ൽ ഇയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 

2.2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ നടന്ന റെയ്ഡിൽ ഇയാളുടെ വസതിയിൽ നിന്ന് 3.2 കിലോഗ്രാം തൂക്കം വരുന്ന 31 സ്വർണ്ണക്കട്ടികൾ, 300 കുപ്പി വിലകൂടിയ വിദേശമദ്യം, ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാച്ചുകൾ എന്നിവയാണ് അന്ന് കേന്ദ്ര അന്വേഷണ ഏജൻസി പിടിച്ചെടുത്തത്. ഇതിനുപുറമെ, 1991-ലും ഇയാൾ കൈക്കൂലിക്കേസിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു.

ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ വയോജനങ്ങളുടെ സീറ്റിലിരുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിതാവും മകനും ചേർന്ന് യാത്രക്കാരനായ 46-കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. 

മുൻ ഉന്നത ഉദ്യോഗസ്ഥനും മകനും ചേർന്ന് പൊതുഗതാഗത സംവിധാനത്തിൽ അക്രമം കാട്ടി ആളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇരുവർക്കുമെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Get more updates from Pudukad News on Google