"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി;   റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്. ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര സ്വദേശി തങ്കമണി ആണ് മരിച്ചത്. 


ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയിൽ നിന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.


ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം അഞ്ചാം തീയതിയാണ് വടകര മന്ദരത്തൂർ സ്വദേശിയായ തങ്കമണി ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. 


തൊട്ടടുത്ത ദിവസം ഐസിയുവിൽ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അന്ന് വൈകീട്ട് മുതൽ തങ്കമണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. വയറിളക്കം രൂക്ഷമാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തി.


ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്കിടെ അണുബാധ ഉണ്ടായെന്ന് ഡോക്ടർമാർ സമ്മതിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. 

സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി. അസ്വാഭാവിക മരണത്തിനാണ് കേസ്. ബന്ധുക്കളുടെ പരാതിയിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സൂപ്രണ്ടിന്റെ നിർദേശം.

Get more updates from Pudukad News on Google