മഞ്ചവിളാകം ഗവ. യുപി സ്കൂൾ കലോത്സവം ‘സാരംഗി 26’ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അംബിക ഉദ്ഘാടനം ചെയ്തു

🌐 Select your Language:
Current: മലയാളം
Current: മലയാളം

മഞ്ചവിളാകം: മഞ്ചവിളാകം ഗവ. യുപി സ്കൂൾ കലോത്സവം ‘സാരംഗി 26’ കുട്ടികളുടെ മനോഹരമായ കലാപരിപാടികൾ കൊണ്ട് അവിസ്മരണീയമായി. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അംബിക കലോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.
എസ് എം സി ചെയർമാൻ ഡി സി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ സി എച്ച് ബിജുകുമാർ സ്വാഗതം ആശംസിച്ചു. വാർഡു മെമ്പർ മഞ്ചവിളാകം ഹരി ആശംസകൾ പറഞ്ഞു. മനീഷ മണി വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു.
സിഎം കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.
Get more updates from Pudukad News on Google






