നവരാത്രി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ | Navaratri special train

Current: മലയാളം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു (Navaratri special train). ദക്ഷിണ റെയിൽവേയാണ് പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്.
16ന് വൈകുന്നേരം 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
മടക്കയാത്രയ്ക്കായി ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ട്രെയിൻ പുറപ്പെടും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റെയിൽവേയുടെ നടപടി.
Story Summary: Southern Railway has announced a special train service between Bengaluru Cantonment and Thiruvananthapuram to manage the passenger rush during Navaratri celebrations. The train will depart Bengaluru at 4:40 pm on the 16th and arrive at Thiruvananthapuram Central at 10:30 am on Saturday. The return service will leave Thiruvananthapuram at 12:40 pm on Saturday via Salem, Palakkad and Kottayam.






