"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം: സിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ് | CJP protest

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

CJP protest

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്തിയ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപി നേതാക്കൾക്കെതിരെ (CJP protest) കേസെടുത്ത് ഡൽഹി പൊലീസ്. സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി ന്യൂഡൽഹിയിലെ പ്രധാന പ്രതിഷേധ വേദിയായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിലേക്ക് എത്തിയത്.

കൈകളിൽ പതാകകളുമായി ഗേറ്റ് ചാടിക്കടക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസുമായി നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായെങ്കിലും പിന്നീട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കിയെന്നാണ് റിപ്പോർട്ട്.

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ സിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പാർട്ടി നേതാക്കളുടെ ആരോപണം.

പ്രതിഷേധങ്ങളെ അടിച്ചമർത്തി സമരങ്ങൾ ഇല്ലാതാക്കാനാകില്ലെന്ന് സിജെപി നേതാവ് അഭിജീത് ദീപ്‌കെ നേരത്തേ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചിരുന്നു. പ്രതിഷേധ വേദിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരായാണ് പാർട്ടിയുടെ സമരം.

Story Summary: Delhi Police have registered a case against CJP leaders, including Saurav Das and Ashutosh Ranka, following a sudden protest at Jantar Mantar. The case reportedly involves trespassing and violating prohibitory orders. The protest followed the removal of Jantar Mantar from Delhi Police’s list of authorised protest venues, a move the party has criticised as an attack on democracy.

Get more updates from Pudukad News on Google