
അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിന് 2025-ൽ റെക്കോർഡ് നേട്ടം. വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക യാത്രാനിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ആകെ 2.24 കോടി യാത്രക്കാരാണ് 2025-ൽ ഇത്തിഹാദിൽ പറന്നത്. 2024-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് ഉണ്ടായത്.
ഡിസംബർ മാസത്തിലും ഇത്തിഹാദ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 22 ലക്ഷം യാത്രക്കാരാണ് ഈ മാസത്തിൽ മാത്രം കമ്പനിയെ തിരഞ്ഞെടുത്തത്. ഇത് മുൻവർഷത്തെക്കാൾ 28 ശതമാനം കൂടുതലാണ്. വിമാനങ്ങളിലെ സീറ്റുകൾ നിറയുന്ന നിരക്ക് (ലോഡ് ഫാക്ടർ) 88.3 ശതമാനമായി ഉയർന്നതും ഇത്തിഹാദിന്റെ വിപണിയിലെ കരുത്ത് തെളിയിക്കുന്നു.
Also Read: ബഹ്‌റൈന്റെ സ്ഥാപക പാരമ്പര്യത്തിന് പുതുജീവൻ; രാജകീയ ഉത്തരവുമായി ഹമദ് രാജാവ്
ഈ വലിയ നേട്ടത്തിന് പിന്നിൽ കമ്പനി നടത്തിയ വിപുലീകരണ പ്രവർത്തനങ്ങളാണ്. 2025-ൽ മാത്രം 29 പുതിയ വിമാനങ്ങൾ ഇത്തിഹാദ് നിരയിലേക്ക് ചേർത്തു. ഇതോടെ കമ്പനിയുടെ ആകെ വിമാനങ്ങളുടെ എണ്ണം 127 ആയി. കുറഞ്ഞ ദൂരത്തേക്കും ഇടത്തരം ദൂരത്തേക്കുമുള്ള യാത്രക്കാർക്കായി എയർബസ് എ321എൽആർ (Airbus A321LR) വിമാനങ്ങൾ അവതരിപ്പിച്ചത് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സഹായിച്ചു.
The post ആകാശം കീഴടക്കി ഇത്തിഹാദ്! 2025-ൽ പറന്നത് കോടികൾ; റെക്കോർഡുകൾ തകർന്ന് വീഴുന്നു appeared first on Express Kerala.



