"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

ജർമനിയിൽ മൂന്ന് മലയാളികൾ വെന്തുമരിച്ച സംഭവം: അപ്പാർട്ട്മെന്റിന് തീയിട്ടത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്; റുമാനിയൻ പൗരനെ ചോദ്യം ചെയ്ത് പൊലീസ്

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബെർലിൻ: ജർമനിയിൽ റുമാനിയക്കാരൻ അപ്പാർട്മെന്റിന്‌ തീയിട്ടതിനെ തുടർന്ന്‌ മൂന്ന്‌ മലയാളികൾ വെന്തുമരിച്ചതിനു പിന്നിൽ അയൽക്കാർ തമ്മിലുണ്ടായ തർക്കമാണെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. 

ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെൻറ് സമുച്ചയത്തിൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ 4.30 നാണ്‌ സംഭവം. തൊട്ടു തലേ ദിവസമാണ്‌ റുമാനിയക്കാരനുമായി ഇ‍ൗ അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലർ തർക്കമുണ്ടായത്‌. റുമാനിയക്കാരനെ പൊലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. മലയാളികളായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.


ഗ്ര‍ൗണ്ട്‌ ഫ്ലോറിലാണ്‌ റുമാനിയക്കാരൻ താമസിക്കുന്നത്‌. മരിച്ചവർ ഒന്നാം നിലയിലും. സംഭവത്തിൽ ഒരു മലയാളി ഉൾപ്പെടെ അഞ്ചു പേർക്ക്‌ പരിക്കേറ്റതായി വിവരമുണ്ട്‌. ഇ‍ൗ മലയാളിയെ കുറിച്ച്‌ വിവരം ലഭ്യമായിട്ടില്ല.


മരിച്ച കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്‌. 

മൂവരും ജോലിക്കും പഠനത്തിനുമായി മാസങ്ങൾക്ക് മുൻപ് മാത്രം ജർമ്മനിയിൽ എത്തിയവരാണ്. ഏറെ പ്രതീക്ഷകളുമായി കടൽകടന്ന മക്കളെ അപ്രതീക്ഷിത ദുരന്തത്തിൽ നഷ്ടമായതിന്റെ തീരാവേദനയിലാണ് ഇവരുടെ കുടുംബങ്ങൾ.

ജർമനിയിൽ അധ്യാപികയായി ജോലിക്ക് കയറാനുളള പരിശ്രമത്തിലായിരുന്നു അഞ്ജലി. ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. സുഹൃത്തായ അഞ്ജലിയെ കാണാൻ അപ്പാർട്ട്മെൻറിൽ എത്തിയപ്പോഴായിരുന്നു തീപിടിത്തം. 40 ദിവസം മുന്പാണ്‌ സിവിൻ ജർമനിയിലേക്ക് പോയത്.

Get more updates from Pudukad News on Google