"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

ജില്ലാ കലോത്സവ ലോഗോ: റജാ നൗറിന്റേത് അഭിമാന നേട്ടം

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കാരന്തൂർ: നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ രൂപകല്പനയിൽ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഭിന്നശേഷി വിദ്യാർഥിയുടെ ലോഗോ തിരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ്. അമൃത ലോഗോ പ്രകാശനം ചെയ്തു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ രൂപകൽപന മത്സരം. സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി യായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയ ലോഗോ വരച്ചത്.
സ്‌കൂൾ സ്പെഷൽ എഡുക്കേറ്റർ കെ ജയശ്രീ, കലാ അധ്യാപിക കെ പ്രീത എന്നിവരാണ് കുട്ടിയുടെ സർഗശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹനവും മാർഗനിർദേശവും നൽകിയത്. ഭിന്നശേഷിക്കാരായ പതിനേഴോളം പേരുടെ എൻട്രികളിൽ നിന്നാണ് റജാ നൗറിൻ്റെ ലോഗോക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
പ്രധാനധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ സ്‌കൂൾ ആർട്ട് ക്ലബിനു കീഴിൽ നടന്നു വരുന്ന സർഗാത്മക ഉണർത്തു പദ്ധതിയിലും മുള ദിനാചരണ പരിപാടികളിലും ചിത്രം വരച്ച് ഈ മിടുക്കി ശ്രദ്ധ നേടിയിരുന്നു.
ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്താനും അവരെ കലോത്സവത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട ഈ വേറിട്ട ചിന്തക്ക് വലിയ അംഗീകാരവും ലഭിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ കലോത്സവ പബ്ലിസിറ്റി കൺവീനർ പി.സതീഷ് കുമാർ, കായികമേള റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷാനവാസ്‌, ആർ ഡി എസ് ജി എ സെക്രട്ടറി ആശിഷ്, ബി ആർ സി ട്രൈനർ സുജിത്ത്, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് പി ബിജീഷ്,  സെക്ഷൻ ക്ലാർക്ക് പി നൗഷാദ് അലി എന്നിവർ  സംസാരിച്ചു. വെള്ളിപറമ്പ് ചോലയിൽ റഷീദ്-ഖദീജ ദമ്പതികളുടെ മകളാണ് റജാ നൗറിൻ. 
Get more updates from Pudukad News on Google