"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ജിദ്ദ: മാറുന്ന കാലഘട്ടത്തിൽ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തലമുറകൾക്കിടയിലെ വ്യത്യസ്ത ചിന്താഗതികളും ചർച്ച ചെയ്യുന്നതിനായി സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു.

 ‘റിതിങ്കിങ് മാര്യേജ് ടുഗെദർ’ എന്ന പ്രമേയത്തിൽ ‘വിവാഹസ്വപ്നങ്ങൾ തലമുറകൾക്കപ്പുറം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 20ന് ഇന്ത്യൻ സമയം രാത്രി എട്ടിന് ആരംഭിക്കുന്ന വെബിനാറിൽ കുടുംബബന്ധങ്ങൾ, വിവാഹജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, തലമുറകൾക്കിടയിലെ കാഴ്ചപ്പാടുകളിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

സർട്ടിഫൈഡ് പ്രീമാരിറ്റൽ ട്രെയിനറും കൺസൾട്ടന്റ് സൈക്കോതെറാപ്പിസ്റ്റുമായ നദീറ ജാഫർ, സൈക്കോളജിസ്റ്റും എഡ്യുതെറാപ്പിസ്റ്റും ഫാമിലി കൗൺസിലറുമായ ഡോ. സുജയിൽ കുറ്റ്യാടി എന്നിവർ വെബിനാറിൽ വിഷയാവതരണം നടത്തും.

സൗദി സമയം വൈകുന്നേരം 5.30നും യു.എ.ഇ. സമയം വൈകുന്നേരം 6.30നുമാണ് പരിപാടി ആരംഭിക്കുക. സൂം പ്ലാറ്റ്‌ഫോം വഴിയാണ് വെബിനാർ നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മീറ്റിങ് ഐഡി: 890 6011 7419, പാസ്‌കോഡ്: 553826 എന്നിവ ഉപയോഗിച്ച് പരിപാടിയിൽ ചേരാം.

Get more updates from Pudukad News on Google