"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി : റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുന്നത് തൽക്കാലമില്ലെന്ന് അമേരിക്ക. ഇന്ത്യയടക്കം രാജ്യങ്ങൾക്ക് ഇളവ് നൽകുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.


 റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ട്രംപിന്റെ ഈ നടപടി. ട്രംപിൻറെ തീരുമാനം ചരിത്രപരം എന്ന് റഷ്യ പ്രതികരിച്ചു.


 


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം യുഎസ് ജനപ്രതിനിധി സഭ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയിരുന്നു. ലിൻസെ ഗ്രഹാം കൊണ്ടുവന്ന ബില്ല് പാസായി ഒരു മാസത്തിന് ശേഷം തീരുവ ഏർപ്പെടുത്താനാണ് ട്രംപിന് അധികാരം ഉണ്ടായിരുന്നത്.


നിയമം നിലവിൽ വന്ന് നാളെ ഒരു മാസം ആകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎസ് നീക്കം.

ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് വിലക്കില്ലാതെ തുടരാം. റഷ്യയ്ക്കും യുഎസിനും ഇടയിൽ അടുത്തിടെയുണ്ടായ ധാരണ അനുസരിച്ചാണ് നിയമത്തിൽ ഇളവ് നൽകിയത്.


ഊർജ്ജ രംഗത്ത് അടക്കം സഹകരിക്കാൻ അമേരിക്കയും റഷ്യയും തീരുമാനിച്ചിരുന്നു. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര രംഗത്ത് വില പിടിച്ചുനിർത്താനും ഇന്ത്യ എണ്ണ വാങ്ങുന്നത് സഹായിക്കുന്നുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് അമേരിക്ക ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.


യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ 20ന് ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പാണ് അമേരിക്ക തീരുമാനം എടുത്തിരിക്കുന്നത്. അധിക തീരുവ ഏർപ്പെടുത്താനുള്ള ഏത് നീക്കവും രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം ബാധിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎസ് തീരുമാനം ചരിത്രപരമെന്നാണ് റഷ്യൻ പ്രസിഡൻറിൻറെ ദൂതൻ കിറിൽ ദിമിത്രിയേവ് പ്രതികരിച്ചത്. വിലക്കയറ്റ തോത് ഉയരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തല്ക്കാലം തുടരാനാകുന്നത് കേന്ദ്രസർക്കാരിന് ആശ്വാസമാകുകയാണ്.

റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ അഞ്ച് ഉപഭോക്താക്കളായ ചൈന, ഇന്ത്യ, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം താരിഫ് ചുമത്താനും, നിരവധി റഷ്യൻ സ്ഥാപനങ്ങൾക്ക് ഉപരോധമേർപ്പെടുത്താനും, റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളുടെ എല്ലാ യുഎസ് ഇറക്കുമതിക്കും 500 ശതമാനം താരിഫ് ചുമത്താനും ഈ നിയമം ട്രംപിന് 30 ദിവസത്തെ സമയമാണ് നൽകിയിരുന്നത്. ഒരു മാസത്തെ സമയപരിധി നാളെ, ഒക്ടോബർ 18-ന് അവസാനിക്കാനിരിക്കുകയായിരുന്നു.


ഉക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് സഹായകമാകുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാനാണ് ഈ നിയമനിർമ്മാണം കൊണ്ട് ലക്ഷ്യമിട്ടത്. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജ്ജ മേഖലകൾ, മോസ്കോയുടെ സൈനിക നടപടികളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.


റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ ഈ നിയമം ട്രംപിന് അധികാരം നൽകിയിരുന്നു. കൂടാതെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും റഷ്യൻ സർക്കാരിലെ മുതിർന്ന വ്യക്തികൾക്കുമെതിരെയുള്ള ഉപരോധങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഇന്ത്യക്കെതിരെയുള്ള താരിഫ് നീക്കവും.

 

Get more updates from Pudukad News on Google