ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിൽ സമുദ്ര സുരക്ഷാ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനം: ഇഞ്ചിയോണിൽ ചേർന്ന് 14-ാമത് ഉന്നതതല കോസ്റ്റ് ഗാർഡ് യോഗം; തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിലും സമുദ്ര മലിനീകരണ നിയന്ത്രണത്തിലും തത്സമയ വിവരശേഖരണത്തിലും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണ

Current: മലയാളം

ഇഞ്ചിയോണ്: സമുദ്ര സുരക്ഷാരംഗത്തെ സഹകരണം ശക്തമാക്കുന്നതിനും പരസ്പര ഏകോപനം വര്ദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യന് കോസ്റ്റ് ഗാര്ഡും കൊറിയന് കോസ്റ്റ് ഗാര്ഡും തമ്മിലുള്ള 14-ാമത് ഉന്നതതല യോഗം റിപ്പബ്ലിക് ഓഫ് കൊറിയയിലെ ഇഞ്ചിയോണില് ചേര്ന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കുന്നതിനായുള്ള ഭാവി പ്ലാനുകളും നിലവിലെ പ്രവര്ത്തന ചട്ടക്കൂടുകളും യോഗം വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു.
കടലിലെ തെരച്ചിലും രക്ഷാപ്രവര്ത്തനവും, സമുദ്ര മലിനീകരണ നിയന്ത്രണം, സമുദ്ര നിയമപാലനം, ശേഷി വര്ദ്ധനവ് എന്നിവയാണ് പ്രധാനമായും ചര്ച്ചയായത്.
നിലവിലുള്ള ധാരണാപത്രം വീണ്ടും ഉറപ്പിച്ച ഇരു കോസ്റ്റ് ഗാര്ഡുകളും സംയുക്ത പരിശീലനങ്ങള്, ഉദ്യോഗസ്ഥരുടെ വിനിമയം, ഇരുരാജ്യങ്ങളിലെയും കപ്പലുകളുടെ സന്ദര്ശനം, തത്സമയ വിവരശേഖരണം പങ്കുവെക്കല് എന്നിവ കൂടുതല് ശക്തമാക്കാന് ധാരണയായി.
ഒക്ടോബര് 13 മുതല് 16 വരെ നടക്കുന്ന ഔദ്യോഗിക സന്ദര്ശനത്തിന്റെ ഭാഗമായി ഇന്സ്പെക്ടര് ജനറല് ടി. ശശി കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന് സംഘവും സീനിയര് സൂപ്രണ്ട് ജനറല് ഇം മ്യോങ് ഗില്ലിന്റെ നേതൃത്വത്തിലുള്ള കൊറിയന് സംഘവുമാണ് യോഗത്തില് പങ്കെടുത്തത്.






