"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
ടോൾ പ്ലാസയിലെ വൃത്തിഹീനമായ ശുചിമുറിയുടെ ചിത്രം അയച്ചാൽ 1,000 രൂപ പ്രതിഫലം; എൻഎച്ച്എഐയുടെ പുതിയ പദ്ധതി | NHAI dirty toilet photo reward   •  ആധാറും യുപിഐയും ഇന്ത്യയുടെ കരുത്ത്; ലോകത്തെ മികച്ച 10 ഘടനാപരമായ പരിഷ്‌കാരങ്ങളിൽ ഇടംപിടിച്ച് ഡിജിറ്റൽ സംവിധാനം | India digital public infrastructure ranking   •  ‘ഭൂമി ഏറ്റെടുത്താലേ വ്യവസായം വരൂ’; കിഫ്ബിക്കെതിരായ ആരോപണങ്ങൾ തള്ളി തോമസ് ഐസക്, മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല | Thomas Isaac on KIIFB allegations   •  ക്രൂയിസ് കപ്പലിൽനിന്ന് കടലിലേക്ക് ചാടി; 20 മണിക്കൂറിന് ശേഷം യുവതിയെ അത്ഭുതകരമായ രക്ഷപ്പെടുത്തി | Royal Caribbean cruise ship incident   •  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധന; നവംബർ ഒന്നിലെ ശമ്പളത്തോടൊപ്പം ലഭിക്കും | Kerala government DA hike   •  

ജയിലർ 2 സിനിമ കണ്ടിറങ്ങി തട്ടുകടയിൽ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങാൻ ശ്രമം; ചോദ്യം ചെയ്ത ജീവനക്കാരന് കുത്തേറ്റു. കയ്യിലും വയറിലും പുറത്തും ഏൽപ്പിച്ചു കുത്തി പരുക്കേൽപ്പിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലാണ് സംഘർഷം ഉണ്ടായത്

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: ജയിലർ 2 സിനിമ കണ്ട ശേഷം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ ചോദ്യം ചെയ്ത ജീവനക്കാരന് കുത്തേറ്റു. 

തട്ടുകട ജീവനക്കാരനായ നിസാറിനാണ് കുത്തേറ്റത്. കയ്യിലും പുറത്തും വയറിലും കുത്തേറ്റ നിസാറിനെ ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

ജയിലർ 2 സെക്കൻഡ്‌ഷോ കഴിഞ്ഞ ശേഷം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു നാലംഗ സംഘം. 

ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മാറി നിന്ന ഇവർ സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് തട്ടുകട ജീവനക്കാരനായ നിസാർ ഇവർക്കടുത്തെത്തി ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു. നൽകാതെ ഒഴിഞ്ഞുമാറിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സംഘത്തിലെ ഒരാൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് നിസാറിനെ കുത്തുകയായിരുന്നു. 

നിസാറിനെ സംഘം ആക്രമിക്കുന്നതു കണ്ട് മറ്റ് തട്ടുകട ജീവനക്കാർ ഓടിയെത്തിയതോടെ, അക്രമികൾ തങ്ങൾ എത്തിയ ബൈക്ക് അവിടെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പരുക്കേറ്റ നിസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പുലർച്ചെ മൂന്നു മണിയോടെ ഉപേക്ഷിച്ചുപോയ ബൈക്ക് എടുക്കാനായി അക്രമികൾ വീണ്ടും തട്ടുകടയ്ക്ക് സമീപമെത്തി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയും കോട്ടയം വെസ്റ്റ് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്യുകയായിരുന്നു.

Get more updates from Pudukad News on Google