"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹത്തിനടിയിൽ പാമ്പിനെ വെച്ചു. ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് മീററ്റ് കോടതി. സംഭവം ‘അപൂർവ്വങ്ങളിൽ അപൂർവ്വം’. വിഷസഞ്ചി നീക്കിയ പാമ്പിനെ എത്തിച്ചും ഫോൺവിളികളിലും തെളിവ് കുടുങ്ങി. ക്രൂരകൃത്യം നടന്നത് അക്ബർപുർ സാദത്ത് ഗ്രാമത്തിൽ

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ലഖ്‌നൗ: ഭർത്താവിനെ അതിക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും അയൽവാസിയായ കാമുകനും വധശിക്ഷ.

ഉത്തർപ്രദേശിലെ മീററ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളായ രവിത, കാമുകൻ അമർദീപ് എന്നിവർക്ക് പരമാവധി ശിക്ഷ വിധിച്ചത്. കൊലപാതകം ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ ഗണത്തിൽപ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

ഒക്ടോബർ ഏഴിന് ഇരുവർക്കുമെതിരെയുള്ള കൊലപാതകവും (ഐ.പി.സി 302) ക്രിമിനൽ ഗൂഢാലോചനയും (ഐ.പി.സി 120ബി) തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചിരുന്നു.

മീററ്റിലെ അക്ബർപുർ സാദത്ത് ഗ്രാമവാസിയായ അമിത് കശ്യപ് എന്ന മിക്കിയെ 2025 ഏപ്രിൽ 12-നാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടിയിൽ ചത്ത നിലയിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ആദ്യം ഇത് പാമ്പുകടിയേറ്റുള്ള സ്വാഭാവിക മരണമാണെന്നാണ് കരുതിയത്.

എന്നാൽ, ഇൻക്വസ്റ്റ് പരിശോധനയിൽ അമിത് കശ്യപിന്റെ കഴുത്തിൽ കണ്ട ആഴത്തിലുള്ള പാടുകളും ശരീരത്തിലെ ബലപ്രയോഗത്തിന്റെ പോറലുകളും പോലീസിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കഴുത്ത് ഞെരിച്ചതിനെത്തുടർന്നുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമായതോടെ കൊലപാതക ചുരുളഴിയുകയായിരുന്നു.

പ്രണയബന്ധത്തിലായിരുന്ന രവിതയും അമർദീപും ചേർന്ന് അമിത് കശ്യപിനെ വകവരുത്താൻ കൃത്യമായ ആസൂത്രണം നടത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. കൊലപാതകം മറയ്ക്കാനായി മുൻകൂട്ടി പാമ്പാട്ടിയിൽനിന്ന് വാങ്ങിയ പാമ്പിനെ പാത്രത്തിൽ അടച്ചുവെച്ച് സൂക്ഷിക്കുകയും, അമിത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനടിയിൽ കൊണ്ടുവെക്കുകയുമായിരുന്നു.

എന്നാൽ, ഫോറൻസിക് പരിശോധനയിൽ ഈ പാമ്പിന്റെ വിഷസഞ്ചി നേരത്തെ തന്നെ നീക്കം ചെയ്തിരുന്നതായി കണ്ടെത്തിയത് കേസിൽ നിർണ്ണായകമായി. പാമ്പിനെ വിറ്റ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ കാമുകനിലേക്കും ഭാര്യയിലേക്കും എത്തിയത്.

പോലീസ് കോടതിയിൽ സമർപ്പിച്ച 500-ലധികം പേജുകളുള്ള കുറ്റപത്രത്തിൽ പ്രതികളുടെ കോൾ റെക്കോർഡ് ഡാറ്റയും (CDR) ശക്തമായ തെളിവായി മാറി. കൊലപാതകം നടന്നതിന് ശേഷമുള്ള നാല് ദിവസത്തിനുള്ളിൽ മാത്രം രവിതയും അമർദീപും 70 തവണയാണ് പരസ്പരം ഫോണിൽ സംസാരിച്ചത്.

ഇരുവരും തമ്മിൽ അഞ്ഞൂറിലധികം തവണ ഫോൺവിളികൾ നടത്തിയതായും ഡിജിറ്റൽ തെളിവുകൾ സഹിതം പോലീസ് സമർപ്പിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സംശയലേശമന്യേ കുറ്റം തെളിഞ്ഞതോടെയാണ് ഇരുവരെയും തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടത്.

Get more updates from Pudukad News on Google