"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

കണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ യജുർവേദ മുറഹോമം

October 16, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : കണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ യജുർവേദ മുറഹോമം നടക്കുന്നു. മുറഹോമം എന്നത് വേദം കൊണ്ടുള്ള ഒരു ഉപാസനയാണ്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പഞ്ചഭൂതങ്ങളിൽ ഒരിക്കലും അശുദ്ധി പറ്റാതെ സർവ്വം ശുദ്ധമാക്കുന്ന അഗ്നിക്ക് ഈ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തിരികെ കൊണ്ടുവരാനാകുമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് വേദങ്ങളിൽ കർമ്മകാണ്ഡത്തിന് മുഖ്യപ്രധാന്യം കൽപ്പിക്കുന്ന യജ്ഞാദി മന്ത്രങ്ങളെപ്പറ്റി പരാമർശിക്കുന്നത്.

കൃഷ്ണ യജുർവേദത്തിൽ തൈത്തരീയ ശാഖയിൽ ശ്രീരുദ്രം, ചമകം എന്നിവ ഉൾപ്പെട്ട 27000 വാക്യങ്ങൾ 9 ദിവസം കൊണ്ട് രാവിലെ 5 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഉരുവിട്ട് ആജ്യാഹൂതി ചെയ്യുന്നത് സർവ്വചരാചരങ്ങളുടെയും അഭിവൃദ്ധിക്കായിട്ടാണ്.

കൂറ്റൻപിള്ളി വാസുദേവൻ നമ്പൂതിരി, കടലൂർ ശ്രീദാസ് നമ്പൂതിരി, കാവനാട് വിഷ്ണു നമ്പൂതിരി എന്നിവർ യജ്ഞാചാര്യരായി പങ്കെടുക്കുന്നു.

ഒക്ടോബർ 13 മുതൽ 21 വരെ 9 ദിവസമായിട്ടാണ് ഈ യജ്ഞം നടത്തുന്നത്. നവരാത്രി വ്രത ദിവസങ്ങളിൽ തുടങ്ങി വിദ്യാരംഭ ദിവസം ബ്രഹ്മകലശാഭിഷേകത്തോടുകൂടിയാണ് യജുർവേദ മുറഹോമം പൂർണമാകുന്നത്.

Get more updates from Pudukad News on Google