"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി. കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയം വിഹിതം 90 ശതമാനമാക്കി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 75 ശതമാനമായിരുന്നു മലനാട് വഹിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം പ്രീമിയത്തിന്റെ വെറും 10 ശതമാനം തുക മാത്രം കര്‍ഷകര്‍ അടച്ചാല്‍ മതിയെന്നതു ക്ഷീരമേഖലയ്ക്കു വലിയ ഉണര്‍വു നല്‍കുമെന്നു ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാറത്തോട്: മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കു വലിയ ആശ്വാസവും പിന്തുണയും പകര്‍ന്നു നിര്‍ണായക പ്രഖ്യാപനം നടത്തി മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി. 

കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ സൊസൈറ്റി നല്‍കിയിരുന്ന സാമ്പത്തിക വിഹിതം 75 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി ഉയര്‍ത്തി.

malanadu milk producers society-2

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 75 ശതമാനമായിരുന്നു മലനാട് വഹിച്ചിരുന്നത്. എന്നാല്‍, കര്‍ഷകരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ക്ഷീരമേഖലയിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുമായി ബാക്കി വരുന്ന തുകയില്‍ നല്ലൊരു ഭാഗം കൂടി ഏറ്റെടുക്കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. 


പുതിയ തീരുമാനപ്രകാരം പ്രീമിയത്തിന്റെ വെറും 10 ശതമാനം തുക മാത്രം കര്‍ഷകര്‍ അടച്ചാല്‍ മതിയെന്നത് ക്ഷീരമേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്നു ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു.


കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി വന്‍ തുകയാണു സൊസൈറ്റി ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി മാറ്റിപ്പറ്റിവെക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയ ഇനത്തില്‍ 5,39,470 രൂപ സൊസൈറ്റി നല്‍കിക്കഴിഞ്ഞു.

malanadu milk producers society-6

രോഗങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവ മൂലം കന്നുകാലികള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു സാധാരണക്കാരായ കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി ലക്ഷ്യമിടുന്നത്. 

സൊസൈറ്റിയുടെ ഈ കര്‍ഷക അനുകൂല നിലപാടിനു വലിയ സ്വീകാര്യതയാണു ക്ഷീരകര്‍ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്.

Get more updates from Pudukad News on Google