"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

കേരളത്തിൽ മഴ കനക്കും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; നാളെ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം | Kerala Rain Alert

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

IMD weather forecast September 21

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (Kerala Rain Alert). നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കുകയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.

Story Summary: Kerala is likely to experience widespread rainfall, with yellow alerts issued for all districts today. Kollam, Pathanamthitta and Idukki are under an orange alert for the next three hours, with isolated very heavy rain, thunderstorms and winds reaching up to 50 km/h possible. Rain is forecast to continue over the coming days.

Get more updates from Pudukad News on Google