"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

മലബാറിന്റെ സമഗ്ര വികസനം : മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം. മനുഷ്യാവകാശ കമ്മീഷന്റെയും ചീഫ് സെക്രട്ടറിയുടെയും ഇടപെടലിൽ പ്രതീക്ഷ.: മലബാർ ഡെവലപ്മെന്റ് കൗൺസിൽ.

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനും വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉചിതമായ  നടപടി സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം എത്രയും വേഗം വിളിച്ചു കൂട്ടണം.

നിലവിലെ  വിമാന സർവീസുകൾ നിലനിർത്തുന്നതിനും, ദേശീയ- അന്തർദേശീയ വിമാന അമിത നിരക്ക് നിയന്ത്രിക്കുന്നതിനും വ്യോമയാന മന്ത്രാലയത്തിലും, ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ  (ഡി. ജി. സി. എ ), വിമാന കമ്പനികളിലും അടിയന്തര ഇടപെടൽ നടത്തി മലബാറിലെ യാത്രക്കാർക്കും കാർഗോ കയറ്റിറക്കുമതിക്കാർക്കും ആശ്വാസം നൽകണം എന്നും ആവശ്യപ്പെടുന്നു. 

കഴിഞ്ഞ 15 വർഷത്തിലേറേയായി കരിപ്പൂരിൽ നിന്നും ഏറ്റവും കൂടുതൽയാത്രക്കാർ ആശ്രയിക്കുന്ന ഒമാൻ എയർ നിർത്തലാക്കി. മുമ്പ് ഗൾഫ് എയർ കരിപ്പൂർ ഉൾപ്പടെ എല്ലാ എയർപോർട്ടിലും നിർത്തിയിരുന്നുവെങ്കിലും പിന്നീട് മറ്റുള്ള എയർപോർട്ടുകളിൽ തിരിച്ചുവന്നു. എന്നാൽ രണ്ടര വർഷമായിട്ടും കോഴിക്കോട് ആരംഭിച്ചിട്ടില്ല. റൺവേ ഏൻഡ് സേഫ്റ്റി ഏരിയ (RESA)വികസനത്തിലെയും റൺവേ വിപുലീകരണത്തിലെയും പ്രവർത്തനം ത്വരിതപ്പെടുത്തണം.


അമിത വിമാന നിരക്കും, വിമാന കമ്പനികളുടെ കൊഴിഞ്ഞു പോക്കും കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും, കാർഗോ കയറ്റുമതിക്കും  ബുദ്ധിമുട്ടും, സമയ ധന നഷ്ട്ടവും സൃഷ്ടിക്കുന്നു. 


ജനപ്രതിനിധികളുടെ  അസൗകര്യം മൂലം 10 മാസം കഴിഞ്ഞിട്ടും വിമാനത്താവള ഉപദേശക സമിതി യോഗം നടന്നിട്ടില്ല. കോഴിക്കോട് വികസന കാര്യത്തിൽ കോൺക്ലെവുകളും  വൻ പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും  എയർ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നില്ല. കേവലം മൂന്നര കിലോമീറ്റർ മാത്രം ദൂരം ഉള്ള എയർപോർട്ടുമായി ദേശീയപാത ബന്ധപ്പെടുത്തുകയും അനുബന്ധ റോഡുകളുടെ വികസനവും അത്യാവശ്യമാണ്.


സൗദി എയർലൈൻസിന്റെ സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും നാരോ ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള അധിക സർവീസുകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണം. സൗദി അറേബ്യയിലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള വിമാനബന്ധം ഉറപ്പാക്കണം.


കോഴിക്കോട് നിന്നും ആവശ്യത്തിന് വിമാന സർവീസ് ഇല്ലാത്തത് മൂലം  നെടുമ്പാശ്ശേരി, ബാംഗ്ലൂർ,  ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളെയാണ്  യാത്രക്കാർ  ആശ്രയിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോളിംഗ് പദവി നൽകിയിട്ടുമില്ല. 

2020 ലെ എയർ ഇന്ത്യ എക്സ്പ്രസ് അപകടം മൂലം കേടുപാട് പറ്റിയ ഐ.  എൽ. എസ് മാറ്റി പുതിയത് സ്ഥാപിച്ചു എങ്കിലും അതിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാന സർവീസ് ആരംഭിച്ചിട്ടില്ല. റൺവേ വിപുലീകരണം അനന്തമായി നീളുന്നു. 


കൊളംബോയിൽ നിന്ന് 90 വിദേശ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി ഉള്ള ശ്രീലങ്കൻ എയർലൈൻസും  ചുരുങ്ങിയ നിരക്കിൽ യാത്ര സൗകര്യമുള്ള എയർ ഏഷ്യയും നിർത്തലാക്കി. ഇതെല്ലാം തന്നെ മലബാറിന്റെ ടൂറിസം- ഐടി -ചികിത്സ- കാർഗോ  സമസ്ത മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു. 


അടിയന്തര പരിഹാരം എന്ന നിലയ്ക്ക് കേരള സർക്കാർ, നോർക്ക, ജനപ്രതിനിധികൾ, പ്രവാസി സംഘടനകൾ എന്നിവ യോജിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും വിമാന കമ്പനികളിലും സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെടുന്നു.
പ്രഖ്യാപനങ്ങൾക്കപ്പുറം ഫലപ്രദമായ ഇടപെടൽ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.

 എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, ഹസ്സൻ തിക്കോടി. രക്ഷാധികാരി. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ. സെക്രട്ടറിമാരായ  കുന്നോത്ത് അബൂബക്കർ, ഭാസ്കരൻ എന്നിവർ പങ്കെടുത്തു. 

Get more updates from Pudukad News on Google