"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

സിജെപി നേതാക്കൾക്ക് ജാമ്യമില്ല; അശുതോഷ് റാങ്കെയും സൗരവ് ദാസും ജയിലിൽ തുടരും | CJP leaders remain in Tihar jail

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ashutosh Ranke Sourav Das

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടെയും സൗരവ് ദാസിന്റെയും ജാമ്യാപേക്ഷ പരിഗണിച്ചില്ല. ഇതോടെ ഇരുവരും ജയിലിൽ തുടരും. ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചതായാണ് റിപ്പോർട്ട്. ഭീഷണിക്ക് പിന്നിൽ സിജെപിയാണെന്ന് പൊലീസ് ആരോപിച്ചപ്പോൾ, സംഭവത്തിൽ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. (CJP leaders remain in Tihar jail)

ജന്തർ മന്തറിൽ അതിക്രമിച്ചുകയറി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോൾ ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചതിന് സിജെപി നേതാക്കൾ ഉൾപ്പെടെ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധങ്ങളെ തടയാൻ ജാമ്യവ്യവസ്ഥകൾ കർശനമാക്കുകയാണെന്ന് സിജെപി ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും ദില്ലി ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി സിജെപി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകളിലേക്ക് നീങ്ങുകയാണ് ദില്ലി പൊലീസ്. അഭിജിത് ദീപ്കെ, നേഹ ബോറ, ആം ആദ്മി പാർട്ടി എന്നിവർക്കെതിരെയും കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ചിനിടെ ആയുധങ്ങളും വടികളുമായി എത്തിയെന്നാരോപിച്ച് ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തതായും പൊലീസ് അറിയിച്ചു.

Summary: CJP leaders Ashutosh Ranke and Sourav Das will remain in jail after their bail pleas were not considered. The development comes amid allegations of threatening messages and a dispute over police action linked to protests at Jantar Mantar.

Get more updates from Pudukad News on Google