"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

കോവളത്തെ സ്പാ പീഡനം: പതിനാറുകാരിയെ പണം വാങ്ങി വിറ്റത് വളർത്തമ്മയായ ഇളയമ്മ. ഒളിച്ചോടിയപ്പോൾ പരാതി നൽകിയത് വഴിത്തിരിവായി. പെൺകുട്ടിയെ ചെന്നൈയിലെത്തിച്ചും ചൂഷണം. കോർപ്പറേഷൻ ജീവനക്കാരന്റെ പങ്കും അന്വേഷണ പരിധിയിൽ. രണ്ട് സ്പാകൾ പൂട്ടി, അന്വേഷണത്തിന് പ്രത്യേക സംഘം

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കോവളത്തെ സ്പാ കേന്ദ്രീകരിച്ച് ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ അതിക്രൂരമായ ചൂഷണത്തിന് ഇരയാക്കിയ കേസിൽ പുറത്തുവരുന്നത് ഉറ്റബന്ധുക്കളുടെ മനുഷ്യത്വരഹിതമായ ക്രൂരത. 

മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചതിനെ തുടർന്ന് കുട്ടിയെ സംരക്ഷിച്ചിരുന്ന അമ്മയുടെ സഹോദരി (ഇളയമ്മ) പണം വാങ്ങി കുട്ടിയെ സ്പാ മാഫിയയ്ക്ക് വിൽക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

സ്പായിലെത്തിയ യുവാവുമായി അടുപ്പത്തിലായ കുട്ടി അവിടെനിന്ന് നാടുവിട്ടതോടെ, കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇളയമ്മ തന്നെ പോലീസിൽ നൽകിയ പരാതിയാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങളും മനുഷ്യക്കടത്തും പുറത്തുകൊണ്ടുവന്നത്.

മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ച് ബോർഡ് പോലുമില്ലാതെ വീടുകൾക്ക് സമാനമായി പ്രവർത്തിച്ചിരുന്ന രഹസ്യ സ്പായിൽ ജോലിക്ക് നിർബന്ധിച്ചത്. തുടർന്ന് സമീപത്തെ മറ്റൊരു സ്പായിലേക്കും കുട്ടിയെ മാറ്റി. 

പരാതി ഉയർന്നതോടെ പോലീസ് ഇടപെട്ട് ഈ രണ്ട് സ്പാകളും പൂട്ടി സീൽ ചെയ്തു. സ്ഥാപനങ്ങൾക്ക് ഒത്താശ ചെയ്തതിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് കർശനമായി പരിശോധിച്ച് വരികയാണ്.

കോവളത്തിന് പുറമെ തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും പെൺകുട്ടിയെ എത്തിച്ച് സമാനരീതിയിൽ ദുരുപയോഗം ചെയ്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ സ്കൂൾ രേഖകൾ പരിശോധിച്ചതോടെയാണ് പ്രായം 16 വയസ്സ് മാത്രമാണെന്ന് വ്യക്തമായതും കേസിൽ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയതും.

 കേസിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് കോവളം സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ആന്ധ്രയിൽ നിന്ന് പെൺകുട്ടിയെ കേരളത്തിലെത്തിക്കാൻ സഹായിച്ച ഇടനിലക്കാരെയും പ്രതികളുടെ ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Get more updates from Pudukad News on Google