"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
റാപ്പിഡോ ബൈക്കിനെ പിന്തുടർന്ന് ഓട്ടോ ഡ്രൈവർ; യാത്രക്കാരനെ പിടിച്ചുവലിക്കാൻ ശ്രമിച്ചതായി പരാതി | Bengaluru Rapido bike taxi incident   •  ‘ബാരിക്കേഡുകൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, നിങ്ങൾ ജെൻസിയല്ല’: CJP നേതാക്കളെ വിമർശിച്ച് ഡൽഹി ഹൈക്കോടതി; ഹർജി പിൻവലിച്ച് സൗരവ് ദാസും അശുതോഷ് രങ്കയും | Delhi High Court   •  അമൃത്സറിലെ സുവർണക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് സാറ അലി ഖാൻ; ആശങ്കയിൽ ആരാധകർ | Sara Ali Khan Golden Temple Visit   •  ‘പ്രദർശനത്തിനും ഭക്ഷണത്തിനുമായി വെവ്വേറെ ആനക്കൊമ്പുകളുണ്ട്’: പ്രതാപ്ഗഡില്‍ ആയുധപൂജയ്ക്ക് 500ലേറെ ആയുധങ്ങൾ പ്രദർശിപ്പിച്ച് രാജാ ഭയ്യ | Raja Bhaiya   •  പാകിസ്ഥാനിൽ ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള കുടിയേറ്റം; ആശങ്കയുയർത്തി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് | Khawaja Asif Bureaucratic Exodus Allegations   •  

അയർലൻഡിൽ റെവോൾട്ട് സേവനങ്ങൾക്ക് തടസ്സം; ആപ്പ് തുറക്കാനും പണമിടപാടുകൾ നടത്താനും കഴിയാതെ ഉപയോക്താക്കൾ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

അയർലൻഡിൽ റെവോള്റ്റ് സേവനങ്ങൾക്ക് തടസ്സം.  ആപ്പ് തുറക്കാനും പണമിടപാടുകൾ നടത്താനും കഴിയാതെ ഉപയോക്താക്കൾ3.4 ദശലക്ഷത്തോളം ഉപഭോക്താക്കളുള്ള ഡിജിറ്റൽ ബാങ്കിന്റെ വിവിധ സേവനങ്ങളെ തടസ്സം ബാധിച്ചു. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി കമ്പനി

അയർലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവോൾട്ടിന്റെ വിവിധ സേവനങ്ങൾക്ക് ചൊവ്വാഴ്ച (ഒക്ടോബർ 20) തടസ്സം നേരിട്ടു. ആപ്പ് തുറക്കുന്നതിനും അക്കൗണ്ടിൽ പ്രവേശിക്കുന്നതിനും പണമിടപാടുകൾ നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ടതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

ആപ്പ് തുറക്കുമ്പോൾ ‘സംതിങ് വെന്റ് റോങ്ങ്‌, ട്രൈ എഗൈൻ ലെറ്റർ’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായി ഉപയോക്താക്കൾ പരാതിപ്പെട്ടു. ചിലർക്ക് കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ നടത്താനും അക്കൗണ്ടിനുള്ളിൽ പണം കൈമാറാനും കഴിയാത്ത സാഹചര്യമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.സേവനങ്ങളിലെ തടസ്സം റെവോള്റ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിലധികം ഫീച്ചറുകളെ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നും മുഴുവൻ സേവനങ്ങളും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി എൻജിനീയറിങ് സംഘം പ്രവർത്തിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.

ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.അയർലൻഡിൽ ഏകദേശം 3.4 ദശലക്ഷം ഉപഭോക്താക്കളുള്ള റേവോൾട്ടിന്റെ സേവനങ്ങളിലുണ്ടായ തടസ്സം നിരവധി പേരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം എന്താണെന്നോ സേവനങ്ങൾ പൂർണമായി സാധാരണ നിലയിലാകാൻ എത്ര സമയമെടുക്കുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കായി ഉപയോക്താക്കൾ റേവോൾട്ടിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നു.

Get more updates from Pudukad News on Google