"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

ഡാർക്ക് വെബിൽ 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി എസ്.ബി.ഐ സ്ഥിരീകരണം. മുന്നറിയിപ്പ് നൽകിയത് ഡിഫൻസ് സൈബർ ഏജൻസിയും സെർട്ട്-ഇന്നും. സ്വതന്ത്ര ഏജൻസിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് വിശദീകരണം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

 

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) ഉപഭോക്തൃ വിവരങ്ങൾ സൈബർ ആക്രമണത്തിലൂടെ ചോർന്നതായി ഔദ്യോഗിക സ്ഥിരീകരണം.

ഡാർക്ക് വെബിൽ ലഭ്യമായ ഡാറ്റാബേസിൽ നിന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയെന്ന് എസ്.ബി.ഐ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിലൂടെ വ്യക്തമാക്കി.

ബാങ്കിന്റെ ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് സൈബർ ഏജൻസി (DCA), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) എന്നിവരിൽ നിന്നാണ് ഒക്ടോബർ 16-ന് ഡാറ്റാ ചോർച്ച സംബന്ധിച്ച ആദ്യ മുന്നറിയിപ്പുകൾ ബാങ്കിന് ലഭിച്ചത്.

ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട ഏകദേശം 3.75 ലക്ഷത്തോളം രേഖകൾ പരിശോധിച്ചപ്പോഴാണ് 3,897 പേരുടെ രേഖകൾ ചോർന്നതായി പ്രാഥമികമായി സ്ഥിരീകരിച്ചത്.

ഉപഭോക്താക്കളുടെ പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസങ്ങൾ, റസിഡൻഷ്യൽ മേൽവിലാസങ്ങൾ, അക്കൗണ്ടുള്ള ബ്രാഞ്ച്, സി.ഐ.എഫ് (CIF) ഐഡന്റിഫിക്കേഷൻ നമ്പറുകൾ, ലോൺ സംബന്ധമായ അപേക്ഷാരേഖകൾ, മെറ്റാഡാറ്റ എന്നിവയാണ് ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നത്.

സംഭവത്തിന്റെ വ്യാപ്തിയും സ്വഭാവവും വിശദമായി പരിശോധിക്കാൻ ഒരു സ്വതന്ത്ര പ്രൊഫഷണൽ സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചോർച്ച ബാങ്കിന്റെ പ്രധാന വാണിജ്യ പ്രവർത്തനങ്ങളെയോ സാമ്പത്തിക സ്ഥിരതയെയോ ബാധിച്ചിട്ടില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ റെഗുലേറ്ററി അതോറിറ്റികളും നിർദ്ദേശം നൽകിയിട്ടുണ്ട്.

Get more updates from Pudukad News on Google