"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
റാപ്പിഡോ ബൈക്കിനെ പിന്തുടർന്ന് ഓട്ടോ ഡ്രൈവർ; യാത്രക്കാരനെ പിടിച്ചുവലിക്കാൻ ശ്രമിച്ചതായി പരാതി | Bengaluru Rapido bike taxi incident   •  ‘ബാരിക്കേഡുകൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, നിങ്ങൾ ജെൻസിയല്ല’: CJP നേതാക്കളെ വിമർശിച്ച് ഡൽഹി ഹൈക്കോടതി; ഹർജി പിൻവലിച്ച് സൗരവ് ദാസും അശുതോഷ് രങ്കയും | Delhi High Court   •  അമൃത്സറിലെ സുവർണക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് സാറ അലി ഖാൻ; ആശങ്കയിൽ ആരാധകർ | Sara Ali Khan Golden Temple Visit   •  ‘പ്രദർശനത്തിനും ഭക്ഷണത്തിനുമായി വെവ്വേറെ ആനക്കൊമ്പുകളുണ്ട്’: പ്രതാപ്ഗഡില്‍ ആയുധപൂജയ്ക്ക് 500ലേറെ ആയുധങ്ങൾ പ്രദർശിപ്പിച്ച് രാജാ ഭയ്യ | Raja Bhaiya   •  പാകിസ്ഥാനിൽ ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള കുടിയേറ്റം; ആശങ്കയുയർത്തി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് | Khawaja Asif Bureaucratic Exodus Allegations   •  

എസ്.ബി.ഐയിൽ വൻ സൈബർ ആക്രമണം; ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി സ്ഥിരീകരണം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ ചോര്‍ന്നതായി സ്ഥിരീകരണം. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയതായി ബാങ്ക് ബുധനാഴ്ച ഓഹരി വിപണികളെ അറിയിച്ചു. 

ഒക്ടോബര്‍ 16-നാണ് ബാങ്കിന്റെ ത്രെട്ട് ഇന്റലിജന്‍സ് സര്‍വീസ് പ്രൊവൈഡര്‍, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, സെര്‍ട്ട്-ഇന്‍ എന്നിവയില്‍ നിന്ന് ഡാര്‍ക്ക് വെബില്‍ ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ന്നതായി മുന്നറിയിപ്പ് ലഭിച്ചത്. 


തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ജനനതീയതി, മേല്‍വിലാസം, ലോണ്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി വ്യക്തമായത്.


എന്നാല്‍ ഈ ഡാറ്റാ ചോര്‍ച്ച ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിക്കില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ കോര്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലാതെ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

Get more updates from Pudukad News on Google