loader image
‘മൈ ഫോൺ നമ്പർ ഈസ് 2255!’ ആ മാന്ത്രിക നമ്പർ ഇനി ലാലേട്ടന്റെ പുത്തൻ വണ്ടിക്ക്; ലേലം വിളിച്ചത് ലക്ഷങ്ങൾ!

‘മൈ ഫോൺ നമ്പർ ഈസ് 2255!’ ആ മാന്ത്രിക നമ്പർ ഇനി ലാലേട്ടന്റെ പുത്തൻ വണ്ടിക്ക്; ലേലം വിളിച്ചത് ലക്ഷങ്ങൾ!

മൈ ഫോൺ നമ്പർ ഈസ് 2255’മലയാളികൾ നെഞ്ചേറ്റിയ ആ ഐക്കണിക് ഡയലോഗ് ഇനി മോഹൻലാലിന്റെ പുത്തൻ വാഹനത്തിന് സ്വന്തം. താരത്തിന് സൂപ്പർസ്റ്റാർ പദവി നൽകിയ ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലെ വിഖ്യാത നമ്പറായ 2255, ലേലത്തിലൂടെ തന്റെ പുതിയ വാഹനത്തിനായി അദ്ദേഹം സ്വന്തമാക്കി. എറണാകുളം ആർടി ഓഫീസിൽ തിങ്കളാഴ്ച നടന്ന ലേലത്തിൽ, 1.80 ലക്ഷം രൂപയ്ക്കാണ് ‘KL 07 DJ 2255’ എന്ന ഫാൻസി നമ്പർ താരം കരസ്ഥമാക്കിയത്.

തന്റെ പുത്തൻ വാഹനമായ 33 ലക്ഷം രൂപ വിലയുള്ള ‘ഇന്നോവ ഹൈക്രോസി’നു വേണ്ടിയാണ് താരം ഈ നമ്പർ സ്വന്തമാക്കിയത്. എറണാകുളം ജോയിന്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ലേലത്തിൽ, മോഹൻലാൽ ഉൾപ്പെടെ മൂന്നുപേരായിരുന്നു ‘DJ 2255’ എന്ന നമ്പറിനായി മത്സരരംഗത്തുണ്ടായിരുന്നത്. പതിനായിരം രൂപയിൽ ആരംഭിച്ച ലേലത്തിൽ ലേലംവിളി 1.45 ലക്ഷം പിന്നിട്ടതോടെ, മോഹൻലാലിന്റെ പ്രതിനിധി 1.80 ലക്ഷം രൂപ ഉറപ്പിച്ചു. ഇതോടെ മറ്റു ലേലക്കാർ പിന്മാറുകയായിരുന്നു. അയ്യായിരം രൂപ ഫീസടച്ച് താരം നേരത്തെ തന്നെ ഈ നമ്പർ ബുക്ക് ചെയ്തിരുന്നെങ്കിലും, മറ്റ് രണ്ടുപേർ കൂടി ഇതേ നമ്പറിനായി അവകാശവാദമുന്നയിച്ചതോടെയാണ് ലേലം അനിവാര്യമായത്.

See also  വിദ്യാഭ്യാസ വിപ്ലവവുമായി കേരളം; ഇനി ബിരുദതലം വരെ പഠനം പൂർണ്ണമായും സൗജന്യം

Also Read: ഇത് ലോട്ടറി, ജീപ്പിന്റെ ഞെട്ടിക്കുന്ന ഓഫർ! ലക്ഷ്വറി എസ്‌യുവി ഗ്രാൻഡ് ചെറോക്കിക്ക് 4 ലക്ഷം രൂപ വിലക്കിഴിവ്

വാഹനങ്ങളിലെ ‘2255’ എന്ന മാന്ത്രിക നമ്പർ മോഹൻലാലിന് പുത്തരിയല്ല. അദ്ദേഹത്തിന്റെ കാരവാനിന്റെ നമ്പറും ‘KL 07 CZ 2255’ എന്നാണ്. ഇതിനു പുറമെ, തന്റെ ആഡംബര എം.പി.വിയായ വെൽഫയറിന് ‘2020’ എന്നും, അത്യാഡംബര എസ്.യു.വിയായ റേഞ്ച് റോവറിന് ‘KL 07 DB 0001’ എന്ന നമ്പറുമാണ് താരം മുൻപ് തിരഞ്ഞെടുത്തിട്ടുള്ളത്.

The post ‘മൈ ഫോൺ നമ്പർ ഈസ് 2255!’ ആ മാന്ത്രിക നമ്പർ ഇനി ലാലേട്ടന്റെ പുത്തൻ വണ്ടിക്ക്; ലേലം വിളിച്ചത് ലക്ഷങ്ങൾ! appeared first on Express Kerala.

Spread the love

New Report

Close