"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

എക്സ്പ്രസ്സ്‌ യുവർസെൽഫ് മനുഷ്യാവകാശ സംഗമോത്സവ വേദിയായി ഡബ്ലിൻ ; നിങ്ങൾക്കും പങ്കെടുക്കാം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡബ്ലിൻ: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡബ്ലിനിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ‘എക്സ്പ്രസ് യുവർസെൽഫ്’ (എക്സ്പ്രസ്സ്‌ യുവർസെൽഫ്) മനുഷ്യാവകാശ സംഗമോത്സവം സംഘടിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 78-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ഡിസംബർ 6 ഞായറാഴ്ചയാണ് ഉത്സവം അരങ്ങേറുന്നത്.

ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിലെ 30 മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും വിവിധ കമ്മ്യൂണിറ്റികളെ ഒന്നിപ്പിക്കുന്നതിനുമായി ‘യുണൈറ്റഡ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ വിദ്യാഭ്യാസ കാമ്പെയ്ന്റെ കീഴിലാണ് ഈ കൂട്ടായ്മ ഒരുങ്ങുന്നത്. ഡബ്ലിൻ 24-ലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്മ്യൂണിറ്റി സെന്ററാണ് വേദി.

പങ്കെടുക്കാൻ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്ക് അവസരം:

ഈ മനുഷ്യവകാശ സംഗമോത്സവത്തിൽ സാംസ്കാരിക പരിപാടികളുമായും മറ്റും പങ്കെടുക്കാൻ താല്പര്യമുള്ള കമ്മ്യൂണിറ്റി, മനുഷ്യാവകാശ കൂട്ടായ്മകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2026 ഒക്ടോബർ 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

പങ്കാളികളും സംഘാടകരും:

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ്, അയർലണ്ടിലെ മോൾഡോവൻ-റൊമാനിയൻ കമ്മൂട്ടികളുടെ കൂട്ടായ്മയായ ‘യൂണിറ്റേ’, സ്കൂൾ റിഞ്ച് നീ ഒഗെയ്ൻ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നെറ്റ്‌വർക്ക് അയർലൻഡ് (എസ് ഇ എ എൻ ഐ), ഇൻഡോനേഷ്യൻ ഐറിഷ് അസോസിയേഷൻ, കൊളോസ്മാർട്ട് തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ സ്റ്റീഫൻ ലീസൺ, ഏഞ്ചൽ, കിറിൽ ഇഹോൽനിക് എന്നീ പ്രമുഖരുടെ സംഗീതപരിപാടികളും ഉത്സവത്തിന്മാ മാറ്റ് കൂട്ടും 

മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ കാമ്പെയ്നാണ് ‘യുണൈറ്റഡ് ഫോർ ഹ്യൂമൻ റൈറ്റ്സ്’. മാനവികതാവാദിയും സയന്റോളജി സ്ഥാപകനുമായ എൽ. റോൺ ഹബ്ബാർഡിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കാമ്പെയ്ൻ പ്രവർത്തിക്കുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ആത്മീയ സ്വാതന്ത്ര്യവും ഉന്നതിയും കൈവരിക്കുക അസാധ്യമാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടിട്ടുള്ളത്.

Get more updates from Pudukad News on Google